ഹാഡ പ്രവര്‍ത്തനം നിര്‍ത്തുന്നു; തുടര്‍ പ്രവര്‍ത്തനം പശ്ചിമഘട്ട സെല്ലിന്
മലപ്പുറം: സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലെ സമഗ്ര വികസനത്തിനായി ആരംഭിച്ച ഹാഡ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു.
ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മലയോര വികസന ഏജന്‍സി(ഹാഡ)യുടെ പ്രവര്‍ത്തനമാണ് നിര്‍ത്തലാക്കുന്നത്.
പകരം പശ്ചിമഘട്ട സെല്ലിനാകും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതല. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പശ്ചിമഘട്ട സെല്‍, അഹാഡ്‌സ്, മറ്റു സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ മലയോര പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹാഡ പ്രവര്‍ത്തനം തുടങ്ങിയത്.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മലയോര വികസന ഏജന്‍സി നിലവില്‍ നടപ്പാക്കിവരുന്ന സംസ്ഥാന പദ്ധതികള്‍ നാളേയും നബാര്‍ഡ് പദ്ധതികള്‍ 2018 മാര്‍ച്ച് 31നകവും പൂര്‍ത്തിയാക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരു വിഭാഗത്തിനു കീഴിലുള്ള നടപ്പു പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് 2018 ഫെബ്രുവരി 28വരെ സമയം നല്‍കിയിരിക്കുകയാണ്. ഇത്തരത്തില്‍ കാലയളവ് ദീര്‍ഘിപ്പിച്ച സംസ്ഥാന പദ്ധതികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കി ബന്ധപ്പെട്ട രേഖകള്‍ ജില്ലാ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍മാര്‍ മുഖേന ഹാഡയുടെ ചുമതലയുള്ള പശ്ചിമഘട്ട സെല്‍ ജോയിന്റ് ഡയറക്ടര്‍ക്ക് ലഭ്യമാക്കണം. ബില്‍തുക നടപ്പുസാമ്പത്തിക വര്‍ഷം തന്നെ െൈകപ്പറ്റുന്നതിനാണിത്.
അതേസമയം, ഹാഡയുടെ ആസ്തി ബാധ്യതകള്‍ ഇതിനകം സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഹാഡ സെക്രട്ടറിയുടെ പേരില്‍ നിലവിലുണ്ടായിരുന്ന സ്‌പെഷല്‍ ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് പശ്ചിമഘട്ടസെല്‍ ജോയിന്റ് ഡയറക്ടറുടെ പേരിലേക്ക് മാറ്റുന്ന പ്രവൃത്തിയും പൂര്‍ത്തിയായി.
ഹാഡയുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന എല്ലാ പ്രവൃത്തികളും പശ്ചിമഘട്ട സെല്‍ ജോയിന്റ് ഡയറക്ടറുടെ കീഴിലാവും നടക്കുക. ഇത്തരത്തില്‍ 560 ഗ്രാമപഞ്ചായത്തുകള്‍ക്കു പുറമേ കല്‍പ്പറ്റ, നിലമ്പൂര്‍ നഗര സഭകളുമാണ് മലയോര വികസന ഏജന്‍സിയുടെ പരിധിയില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."