അഗസ്ത്യകൂടത്തിലേക്ക് സ്ത്രീകള്‍ക്ക് വിലക്ക്
തിരുവനന്തപുരം: ലിംഗനീതി നടപ്പിലാക്കിയ സംസ്ഥാനത്ത് അഗസ്ത്യകൂടം സന്ദര്‍ശിക്കാന്‍ ഇത്തവണയും പെണ്ണിന് വിലക്ക്. വനം വകുപ്പിന്റെ നിഗമനം അനുസരിച്ച് അഗസ്ത്യന്‍, സ്ത്രീകള്‍ വനയാത്ര നടത്തുന്നതോ മല കയറുന്നതോ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഈ വര്‍ഷവും ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടക്കുന്ന അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിലേക്ക് സ്ത്രീകള്‍ വരേണ്ട എന്നു വനം വകുപ്പ് ഉത്തരവിറക്കി.
വനം വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഈ മാസം 14 മുതല്‍ അടുത്ത മാസം ഫെബ്രുവരി 13 വരെയുള്ള അഗസ്ത്യകൂട യാത്രയില്‍ 14 വയസിനു മുകളിലുള്ള പുരുഷന്മാര്‍ക്കേ പ്രവേശനമുള്ളൂ എന്നാണ്.
കഴിഞ്ഞ വര്‍ഷവും അതിനു മുന്‍പും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ഉത്തരവ് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അഗസ്ത്യമുനി നിത്യ ബ്രഹ്മചര്യ ആയിരുന്നുവെന്നും അതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു വിശദീകരണം. തുടര്‍ന്ന് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അഗസ്ത്യ കൂടത്തിലേക്ക് പോകണമെങ്കില്‍ കായികാധ്വാനം ആവശ്യമാണെന്നും സ്ത്രീകളുടെ സുരക്ഷയെ കരുതിയാണ് വിലക്ക് എന്നുമായി വനംവകുപ്പ് പ്രസ്താവനയിറക്കി.
വിവാദമായിട്ടും വനം വകുപ്പ് ഉത്തരവ് തിരുത്തിയതുമില്ല. അത് തന്നെ ഇത്തവണയും ആവര്‍ത്തിച്ചിരിക്കുകയാണ്. ഈ മാസം അഞ്ചിന് 11 മണിമുതല്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറിയാണ് അഗസ്ത്യകൂടത്തിലേക്കുള്ള ട്രക്കിങ്ങിന് അപേക്ഷിക്കേണ്ടത്.
ഹാഡ പ്രവര്‍ത്തനം നിര്‍ത്തുന്നു; തുടര്‍ പ്രവര്‍ത്തനം പശ്ചിമഘട്ട സെല്ലിന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."