HOME
DETAILS

ആലഞ്ചേരിക്കെതിരേയുള്ള നീക്കം തുടങ്ങിയത് അട്ടപ്പാടി വൈദിക കോണ്‍ഫറന്‍സില്‍

  
backup
January 01 2018 | 02:01 AM

mar-alancherri-land-issue

അഗളി: സീറോമലബാര്‍ സഭാ അധ്യക്ഷന്‍ മാര്‍ ആലഞ്ചേരിക്കെതിരേ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത് 2017ല്‍ നടന്ന അട്ടപ്പാടി വൈദിക കോണ്‍ഫറന്‍സില്‍.
2017 ഓഗസ്റ്റ് ആദ്യവാരം അട്ടപ്പാടി താവളം സെഹ്യോന്‍ ധ്യാനകേന്ദ്രത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തിലധികം വൈദികരെ സാക്ഷിനിര്‍ത്തി അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളും അതേ തുടര്‍ന്നുണ്ടായ ധ്രുവീകരണവുമാണ് ഇപ്പോഴത്തെ വിവാദത്തിനുപിന്നിലെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരുമണിക്കൂര്‍ നീണ്ട പ്രസംഗത്തിനിടെ കടുത്ത ഭാഷയില്‍ വൈദികര്‍ക്കിടയിലുള്ള അനഭിലഷണീയമായ പ്രവണതകളെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. സഭയെ നയിക്കേണ്ട വൈദികര്‍ സ്ഥാനമാനത്തിനും സമ്പത്തിനും പുറകേയാണെന്നും അദ്ദേഹം തുറന്നടിച്ചു.
മോശം പ്രവണതകള്‍ വര്‍ധിക്കുന്നത് സഭയുടെ വിശ്വാസ്യതയെ തകര്‍ക്കാന്‍ കാരണമാകുന്നുണ്ടെന്നും ചിലര്‍ തങ്ങളുടെ സ്ഥാനങ്ങളേയും അധികാരങ്ങളേയും കച്ചവടമാക്കാന്‍ ശ്രമിക്കുന്നുവെന്നും വൈദികരെ കടന്നാക്രമിച്ച് മാര്‍ആലഞ്ചേരി പറഞ്ഞിരുന്നു. ഈ സംഭവങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നെങ്കിലും ഉന്നതങ്ങളിലെ ഇടപെടലുകളെ തുടര്‍ന്ന് വിവാദങ്ങള്‍ തല്‍ക്കാലം അവസാനിക്കുകയാണുണ്ടായത്.
അന്ന് വിവാദം അടങ്ങിയെങ്കിലും ആലഞ്ചേരിയുടെ പ്രസംഗം വൈദികര്‍ക്കിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസം സൃഷ്ടിക്കാന്‍ കാരണമായി. കേരളത്തില്‍നിന്നു പങ്കെടുത്ത ഭൂരിപക്ഷം വൈദികരും ആലഞ്ചേരിയുടെ പ്രസംഗത്തോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്.
അടച്ചിട്ട മുറിയില്‍ നടന്ന പ്രസംഗം വിവാദമാക്കാന്‍ അന്നുതന്നെ ഒരുവിഭാഗം വൈദികര്‍ പരിശ്രമിച്ചിരുന്നു. ഇതാണ് സീറോമലബാര്‍ അധ്യക്ഷനായ മാര്‍ ആലഞ്ചേരിക്ക് വിനയായത്. അന്നുമുതല്‍ ആലഞ്ചേരിക്കെതിരേ കരുനീക്കവും ശക്തമായിരുന്നു.
ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഭൂമിഇടപാട് വിവാദവും കര്‍ദിനാള്‍ പദവിയില്‍നിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മാര്‍പ്പാപ്പക്ക് അയച്ച കത്തിനുപിന്നിലും നേരത്തെ ആലഞ്ചേരിക്കെതിരേ രംഗത്തുവന്ന വിഭാഗമാണെന്ന് അറിയുന്നു.
നികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നു എന്നാണ് പ്രധാന ആരോപണം. ഇന്ത്യയിലെ നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് ഭൂമിയിടപാടില്‍ നടന്നതെന്നും അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി നിര്‍ത്തി, ഒരു കമ്മിഷനെക്കൊണ്ട് അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഭയുടെ നടപടിക്രമങ്ങള്‍ അനുസരിച്ച് മാര്‍പാപ്പയ്ക്ക് തൊട്ടുതാഴെ വരുന്നയാളാണ് കര്‍ദിനാള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago