'ബാഫഖി തങ്ങള്‍ ആത്മീയതയെയും രാഷ്ട്രീയത്തെയും സമന്വയിപ്പിച്ച ചരിത്രപുരുഷന്‍'
കോഴിക്കോട്: ആത്മീയതയെയും രാഷ്ട്രീയത്തെയും സമന്വയിപ്പിച്ച ചരിത്രപുരുഷനായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍. കോഴിക്കോട് കെ.പി കേശവ മേനോന്‍ ഹാളില്‍ ബാഫഖി മെമ്മോറിയല്‍ ട്രസ്റ്റ് നടത്തിയ ബാഫഖി തങ്ങള്‍ 44ാം അനുസ്മരണ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തെ അഭിമാന ബോധമുള്ളവരാക്കിയ ബാഫഖി തങ്ങള്‍ മതസൗഹാര്‍ദത്തിനായും ശ്രമിച്ചു. പേരിനും പ്രശസ്തിക്കും വേണ്ടി രാഷ്ട്രീയത്തിലിറങ്ങുന്നവര്‍ ഏറെയുള്ള ഇക്കാലത്ത് തന്റെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്ന് നീതിക്കുവേണ്ടി നിലകൊണ്ട അദ്ദേഹം എന്നും മാതൃകയാണെന്നും മുനവ്വറലി തങ്ങള്‍ അനുസ്മരിച്ചു. ചടങ്ങില്‍ ട്രസ്റ്റിന്റെ പുരസ്‌കാരം സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ക്കും കെ.ആര്‍.എസ് മാനേജിങ് ഡയറക്ടര്‍ സി.പി കുഞ്ഞുമുഹമ്മദിനും മുനവ്വറലി തങ്ങള്‍ സമ്മാനിച്ചു.
പ്രസിഡന്റ് സയ്യിദ് അബൂബക്കര്‍ ബാഫഖി അധ്യക്ഷനായി. ബശീറലി ശിഹാബ് തങ്ങള്‍, എം. ഉമ്മര്‍ എം.എല്‍.എ, ഉമര്‍ പാണ്ടികശാല, പി.എം.എ സലാം, നവാസ് പൂനൂര്‍, സ്വാലിഹ് ബത്തേരി, സമീര്‍ ഹൈതമി പ്രസംഗിച്ചു. സമീര്‍ ഹൈതമി രചിച്ച ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുറഹ് മാന്‍ ബാഫഖി തങ്ങള്‍ എന്ന പുസ്തകം കെ.അബൂബക്കറിന് നല്‍കി മുനവ്വറലി തങ്ങള്‍ പ്രകാശനം ചെയ്തു. സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ഥനയും സയ്യിദ് ഹുസൈന്‍ ബാഫഖി ഖുര്‍ആന്‍ പാരായണവും നടത്തി. ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും വി.പി ഇബ്രാഹിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."