സ്വാഗത സംഘം രൂപീകരിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജിലെ വകുപ്പ് തലവന്മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ- സന്നദ്ധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. എ പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ വി.പി ശശിധരന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ പ്രതാപ് സോമനാഥ്, സൂപ്രണ്ട് ഡോ എം.പി ശ്രീജയന്‍, പി മോഹനന്‍ മാസ്റ്റര്‍, ടി.വി ബാലന്‍, എം മുരളീധരന്‍, കൗണ്‍സിലര്‍മാരായ എം.എം പത്മാവതി, പി കിഷന്‍ചന്ദ് എന്നിവരും സി.പി ഹമീദ്, പി നാരായണന്‍ മാസ്റ്റര്‍, വിരമിച്ച ഡോക്ടര്‍മാര്‍, സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ സംസാരിച്ചു.
അറുപതാം വാര്‍ഷികാഘോഷത്തിന്റെ രക്ഷാധികാരികളായി മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍, എം.പിമാരായ എം.കെ രാഘവന്‍, എം.പി വീരേന്ദ്രകുമാര്‍, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, എം.എല്‍.എമാരായ ഡോ എം.കെ മുനീര്‍, പി.ടി.എ റഹീം, വി.കെ.സി മമ്മത്‌കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."