ഓണ്‍ ഗ്രിഡ് സോളാര്‍ പദ്ധതി വയനാട്ടിലും
മാനന്തവാടി: വൈദ്യുതി ഉപഭോക്താക്കള്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ അനെര്‍ട്ടും കെ.എസ്.ഇ.ബിയും സംയോജിച്ചു നടപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ ഓണ്‍ ഗ്രിഡ് സൗരോര്‍ജ പദ്ധതി മാനന്തവാടി ഹില്‍ ബ്ലൂംസ് സ്‌കൂളില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. ടാറ്റാ കമ്പനിയുടെ സൗരോര്‍ജ പാനലുകളും സാങ്കേതിക വിദ്യയും ആണ് പദ്ധതിക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും 15 കിലോവാട്ട് സ്ഥാപിത ശേഷി കൊണ്ട് ദിവസേന ആവശ്യത്തിനു വേണ്ടതിന്റെ ഇരട്ടിയിലധികം വൈദ്യുതി ലഭിക്കുമെന്നും സ്‌കൂള്‍ മാനേജര്‍ പറഞ്ഞു. ലഭിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബി വാങ്ങുമെന്നും പാരമ്പര്യേതര ഊര്‍ജ്ജോല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും ചടങ്ങില്‍ സംസാരിച്ച എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാത്യു പറഞ്ഞു. കെ.എസ്.ഇ.ബി എന്‍ജിനീയര്‍മാരായ ഉഷാ ഉപേന്ദ്രനാഥ്, സുരേഷ്, ടാറ്റാ സോളാര്‍ പ്രതിനിധി ജോസ് ജോര്‍ജ്, സ്‌കൂള്‍ ട്രസ്റ്റി എന്‍.യു ജോണ്‍, പ്രിന്‍സിപ്പല്‍ സീറ്റാ ജോസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."