'വനഗ്രാമങ്ങളില്‍ വെളിച്ചമെത്താന്‍'
കല്‍പ്പറ്റ: ചെട്യാലത്തൂര്‍ ഗ്രാമം വൈദ്യുതീകരിക്കുന്നതിന് നൂല്‍പ്പുഴ പമ്പ് ഹൗസ് പരിസരത്തു നിന്ന് വനാതിര്‍ത്തി വരെ രണ്ടര കിലോമീറ്റര്‍ 11 കെ.വി ഒ.എച്ച് ലൈനും കാട്ടിലൂടെ 1.8 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ ഒ.എച്ച് ത്രീഫേസ് ലൈനും ഒരു ട്രാന്‍സ്ഫോര്‍മറുമാണ് ആവശ്യം. ഇതിനായി 75 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയാണ് വൈദ്യുതി ബോര്‍ഡ് തയാറാക്കിയത്.
മുത്തങ്ങ വൈല്‍ഡ് ലൈഫ് റെയ്ഞ്ചില്‍ അടുത്തടുത്തായാണ് മണിമുണ്ട, പുത്തൂര്‍, പാമ്പന്‍കൊല്ലി പ്രദേശങ്ങളുടെ കിടപ്പ്. മൂന്ന് ഗ്രാമങ്ങളിലുമായി 63 വീടുകളാണ് ഉള്ളത്. ഇവിടങ്ങളില്‍ വൈദ്യുതിയെത്തിക്കുന്നതിനു 50 ലക്ഷം രൂപ അടങ്കലുള്ള പദ്ധതിയും കെ.എസ.്ഇ.ബി തയാറാക്കിയിട്ടുണ്ട്.
നൂല്‍പ്പുഴ നായ്ക്കെട്ടി പിലാക്കാവില്‍ നിന്നു 1.8 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളും ഒരു ട്രാന്‍സ്ഫോര്‍മറും മൂന്ന് കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ത്രീഫേസ് ലൈനുമാണ് വൈദ്യുതീകരണത്തിനു ആവശ്യം. ഈ നാലെണ്ണം ഒഴികെ ജില്ലയിലെ വനഗ്രാമങ്ങളില്‍ വൈദ്യുതീകരണ ജോലികള്‍ പുരോഗതിയിലാണ്. സൗത്ത് വയനാട് വനം ഡിവിഷനിലെ നെയ്ക്കുപ്പ, മണല്‍വയല്‍ പ്രദേശങ്ങളില്‍ ഒരു മാസത്തിനകം വൈദ്യുതിയെത്തും. ആദിവാസി വിഭാഗത്തില്‍പ്പെട്ട 18-ഉം പൊതുവിഭാഗത്തില്‍പ്പെട്ട രണ്ടും കുടുംബങ്ങളാണിവിടെ.
തിരുനെല്ലി മധ്യപ്പാടിയില്‍ 27 കുടുംബങ്ങളുടെ വൈദ്യുതിക്കായുള്ള കാത്തിരിപ്പിനു ഒരാഴ്ചക്കുള്ളില്‍ വിരാമമാകും. തിരുനെല്ലി നാഗമന, പുല്പള്ളി ചുള്ളിക്കാട്, തോട്ടാമൂല പങ്കളം എന്നിവിടങ്ങളിലും പ്രവൃത്തി പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."