HOME
DETAILS
MAL
കോപ്പ അമേരിക്കയില്‍ ഗോള്‍ ലൈന്‍ സാങ്കേതിക വിദ്യ
backup
May 26 2016 | 18:05 PM
ന്യൂയോര്‍ക്ക്: അടുത്ത മാസം ആരംഭിക്കുന്ന കോപ്പ അമേരിക്കയില്‍ ഗോള്‍ ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് സംഘാടകര്‍. ഓരോ സ്റ്റേഡിയത്തിലും സാങ്കേതിക വിദ്യയുടെ ഭാഗമായി ഏഴു കാമറകള്‍ സ്ഥാപിക്കും.
ഈ സാങ്കേതിക വിദ്യയിലൂടെ പന്ത് ഗോള്‍ വര കടന്ന അടുത്ത നിമിഷം തന്നെ റഫറിക്ക് കാണാന്‍ സാധിക്കും.
ഇതിനായി പ്രത്യേകം വൈബ്രേഷനും ദൃശ്യ സാങ്കേതിക വിദ്യകളും സംഘാടക സമിതി തയാറാക്കിയിട്ടുണ്ട്.
എന്നാല്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ ദക്ഷിണ-വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അനുദനീയമല്ല. നേരത്തെ തന്നെ കാനഡയില്‍ നടന്ന വനിതാ ലോകകപ്പില്‍ ഗോള്‍ ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നു.
ഇതിനു പുറമേ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ബുണ്ടസ് ലീഗ, സീരി എ എന്നീ ടൂര്‍ണമെന്റുകളിലും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."