പ്രവാസിഭാരതീയ ദിവസില്‍ സംഘ്പരിവാര്‍ ആധിപത്യം
ഏറെ കൊട്ടിഘോഷിച്ച പ്രവാസി ഭാരതീയ ദിവസ് പരിപാടി സംഘ്പരിവാരം കൈയടക്കി. ബംഗളൂരുവില്‍ മൂന്നുദിവസം നടന്ന പരിപാടിയില്‍ ഒമ്പതു സെഷനുകളില്‍ സംസാരിച്ച 110 പേരില്‍ 28 പേരും ആര്.എസ്.എസ്, ബി.ജെ.പി അനുബന്ധ പ്രവാസിസംഘടനകളുമായി ബന്ധമുള്ളവരാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നരേന്ദ്രമോദിയുടെ വിദേശസന്ദര്‍ശനങ്ങളുടെ പ്രധാനസംഘാടകരാണ് ഇവരില്‍ പലരും. ഇന്ത്യന്‍ ഡയസ്പോറ, കാറ്റലിസ്റ്റ് ഫോര്‍ റിയലൈസിങ് ഇന്ത്യാസ് ഡെവലപ്മെന്റ് എന്ന സെഷനിലാണ് സംഘ്പരിവാരബന്ധമുള്ളവരില് ഭൂരിഭാഗവും സംസാരിച്ചത്.
ഇന്ത്യന്‍, ആസ്ത്രേലിയന്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന് സ്ഥാപകാംഗമായ സഞ്ജീവ് കിഷന് ബക്രിയാണ് ഇതില്‍ പ്രമുഖന്.
വിവിധ വിഷയങ്ങളില്‍ സംസാരിച്ച തായ്ലന്ഡിലെ ഏകല്‍ വിദ്യാലയ മൂവ്മെന്റിനു നേതൃത്വം നല്കുന്ന സുശീല്‍ കുമാര്‍ ശറഫി ,ആര്.എസ്.എസ് ഇന്റര്‍നാഷനലിന്റെ അരുണ്‍ കങ്കാനി തുടങ്ങിയവരും സംഘ്പരിവാര ബന്ധുക്കളാണ്.
2014ലെ പ്രവാസി ഭാരതീയ സമ്മാന്‍ ലഭിച്ചവരില്‍ പലരും സംഘ്പരിവാര ബന്ധുക്കള്‍തന്നെ. സുശീല്‍കുമാര്‍ ശറഫി, അമേരിക്കയില്‍നിന്നുള്ള ഡോ. ഭാരത് ഹരിദാസ് ബറായ്, ഡോ. മഹേഷ് മേത്ത എന്നിവരും പുരസ്കാരം ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."