HOME
DETAILS

ഭക്ഷണദാനം പുണ്യദാനം

  
backup
January 20 2017 | 03:01 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a6%e0%b4%be%e0%b4%a8%e0%b4%82

ദിവസങ്ങള്‍ക്ക് മുന്‍പ് യു.എ.ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ്ബ്‌നു റാശിദ് ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. 'എമിറേറ്റ് ഭക്ഷ്യ ബാങ്ക്' എന്ന പേരില്‍ സര്‍വര്‍ക്കും ഭക്ഷണമെത്തിക്കുകയെന്ന ശ്രമകരമായ ഒരു ദൗത്യമാണദ്ദേഹം നെഞ്ചിലേറ്റിയിട്ടുള്ളത്.

ഏറെ പ്രശംസപറ്റിയ ഈ പ്രഖ്യാപനം തങ്ങളോടൊപ്പം ചേര്‍ന്നവരെ രക്ഷിക്കാനുള്ള ഒരു ഭരണാധികാരിയുടെ ഉപായമായി മാത്രമേ പരിഗണിക്കാനാവൂ. ഇത് വെറും ഒരു ഔദാര്യമായി മാത്രം കണക്കാക്കിക്കൂടാ.
ദാനധര്‍മങ്ങള്‍ സര്‍വരാലും പ്രശംസിക്കപ്പെടുന്നുണ്ടെങ്കിലും ഇസ്‌ലാമിന് അതൊരു നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹുവില്‍ വിശ്വസിച്ച് അവനെ ആരാധിച്ചാല്‍ മാത്രം പോരാ. കഴിവുള്ളവര്‍ നിര്‍ബന്ധദാനം കൂടി നിര്‍വഹിച്ചാലേ അവരുടെ പുണ്യകര്‍മങ്ങള്‍ സ്വീകരിക്കുകയുള്ളൂ.
ലോകജനസംഖ്യയുടെ അഞ്ചിലൊന്ന് ദാരിദ്ര്യരേഖക്ക് താഴെയാണിപ്പോഴംും. 200 വിശ്വസമ്പന്നന്മാര്‍ മൊത്തം സമ്പത്തിന്റെ നാല്‍പത്തൊന്ന് ശതമാനം കൈയടക്കിവച്ചിരിക്കുന്നു. മുപ്പത്തി അയ്യായിരം കുട്ടികള്‍ ദിനേന വിശപ്പും രോഗവും കൊണ്ട് മരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്നും അവന്‍ കഷ്ടപ്പെടേണ്ടിവരുന്നു.
ആഹാരം, വസ്ത്രം, വെള്ളം, പാര്‍പ്പിടം, ചികിത്സ എന്നീ അഞ്ച് ആവശ്യങ്ങള്‍ മറ്റെന്തിനേക്കാളും മുന്‍പ് പൂര്‍ത്തീകരിക്കപ്പെടേണ്ടതുണ്ട്. അതിലൂടെയാണ് സുസ്ഥിരത ഉണ്ടാവുന്നത്.
ഭക്ഷണത്തിന് ഇസ്‌ലാം പ്രഥമ പരിഗണന നല്‍കി. ഇസ്്‌ലാമിനു മുന്‍പുള്ള ജാഹിലിയ്യ കാലഘട്ടത്തിലും ഭക്ഷണദാനം അറബികളുടെ ഉത്തമ സമ്പ്രദായമായിരുന്നു. വിരുന്നൂട്ടാനും അപരിചിതരെ സ്വീകരിക്കാനും അവര്‍ മത്സരബുദ്ധി കാണിച്ചിരുന്നു.


നബി(സ്വ) ഭക്ഷണദാനത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. ഒരാള്‍ വന്നു ഒരിക്കല്‍ നബി(സ്വ)യോട് ചോദിച്ചു. ഇസ്‌ലാമില്‍ ഏതാണുത്തമം? നബി(സ്വ) പറഞ്ഞു: ആളുകളെ ഭക്ഷിപ്പിക്കുക, എല്ലാവര്‍ക്കും സലാം പറയുക.
ഒരു കാരക്കയുടെ ചീള്‍ നല്‍കിയെങ്കിലും നരകാഗ്നിയില്‍നിന്നും രക്ഷപ്പെടുകയെന്നാണൊരിക്കല്‍ അവിടുന്ന് ഉദ്‌ഘോഷിച്ചത്.
മക്കയില്‍നിന്ന് മദീനയിലെത്തിയ പ്രവാചകന്‍ ആദ്യമായി മദീനക്കാരെ അഭിമുഖീകരിച്ച് പറഞ്ഞ വാക്കുകള്‍ ചരിത്രപ്രസിദ്ധമാണ്. ജനങ്ങളെ ഭക്ഷിപ്പിക്കുക, സലാം പ്രചരിപ്പിക്കുക, ബന്ധങ്ങള്‍ ചേര്‍ക്കുക, ജനങ്ങള്‍ ഉറക്കിലായിരിക്കെ നിങ്ങള്‍ നിസ്‌കരിക്കുക.


അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളില്‍ പ്രധാനമാണ് സമ്പത്ത്. അതാസ്വദിച്ചു ഭൂമിയില്‍ ജീവിക്കുമ്പോള്‍ അത് ലഭിക്കാത്തവരുമായി ആ അനുഗ്രഹം പങ്കുവയ്‌ക്കേണ്ടത് അവന്റെ ബാധ്യതയാണ്. അല്ലെങ്കില്‍ അവന്‍ നന്ദികെട്ടവനാവുകയും ആ അനുഗ്രഹം നീങ്ങിപ്പോകാന്‍ കാരണമാവുകയും ചെയ്യും.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള പങ്ക് വയ്പില്‍ പ്രാധാന്യം പറയുന്ന ഖുര്‍ആന്‍ വചനമിങ്ങനെ: കര്‍മപുസ്തകം ഇടതുകൈയില്‍ കിട്ടുന്നവര്‍ പറയുന്നു, കഷ്ടം! എനിക്കെന്റെ കര്‍മരേഖ കിട്ടാതിരുന്നെങ്കില്‍! എന്റെ കണക്ക് ഞാന്‍ അറിയാതിരുന്നെങ്കില്‍! മരണത്തോടെ എല്ലാം കഴിഞ്ഞിരുന്നെങ്കില്‍! എന്റെ ധനം എനിക്ക് ഒട്ടും ഉപകരിച്ചില്ല. എന്റെ അധികാരം നശിച്ചുപോയി. അപ്പോള്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടാകും. അവനെ പിടിക്കൂ. കഴുത്തില്‍ ചങ്ങലയിടൂ... എന്നിട്ടവനെ നരകത്തിലെറിയൂ. പിന്നെ എഴുപത് മുഴം നീളമുള്ള ചങ്ങലയില്‍ ബന്ധിക്കൂ. അവന്‍ ഉന്നതനായ അല്ലാഹുവില്‍ വിശ്വസിച്ചിരുന്നില്ല. അതിനാല്‍ ഇന്നിവിടെ അവനോടനുഭാവമുള്ള ദുര്‍നീരുകള്‍ ഒലിച്ചുകൂടിയതില്‍ നിന്നല്ലാതെ ഒരു മിത്രവുമില്ല. അവന്ന് ആഹാരവുമില്ല. പാപികള്‍ മാത്രമെ അത് ഭക്ഷിക്കൂ. (അല്‍ഹാഖ 25-37)


ഭക്ഷണം അര്‍ഹരിലേക്കെത്തിക്കാതെ ധൂര്‍ത്തടിച്ച് പാഴാക്കികളയുന്നവരെ ശക്തമായി ഇസ്‌ലാം അപലപിക്കുന്നു. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറ് നിറച്ച് ഉണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ലെന്നാണ് പ്രവാചകാധ്യാപനം. അഗതികളോടും അയല്‍വാസികളോടും പട്ടിണി കിടക്കുന്നവരോടുമുള്ള കടമകളില്‍ വീഴ്ച വരുത്തുന്നത് അല്ലാഹുവിനോടുള്ള ബാധ്യതാ ലംഘനമായാണ് പരിഗണിക്കപ്പെടുക. നബി(സ്വ) പറയുന്നു: അന്ത്യദിനത്തില്‍ അല്ലാഹു പറയും. ഹേ മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീയെന്നെ സന്ദര്‍ശിച്ചില്ല.
അപ്പോള്‍ ആ മനുഷ്യന്‍ ചോദിക്കും. എന്റെ റബ്ബേ, ഞാന്‍ നിന്നെ സന്ദര്‍ശിക്കുകയോ? അപ്പോള്‍ അല്ലാഹു പറയും എന്റെ ഈ അടിമ രോഗിയായിട്ട് നീ അവനെ സന്ദര്‍ശിച്ചില്ല. അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവന്റെയടുത്ത് നീ എന്നെ കാണുമായിരുന്നു. ഹേ മനുഷ്യാ, നിന്നോട് ഞാന്‍ ഭക്ഷണം ആവശ്യപ്പെട്ടു. പക്ഷേ, നീ എനിക്ക് ഭക്ഷണം തന്നില്ല. ആ മനുഷ്യന്‍ പറയും. എന്റെ നാഥാ, നീ ലോകരക്ഷിതാവാണല്ലോ. ഞാന്‍ നിനക്കെങ്ങനെ ആഹാരം നല്‍കും. അല്ലാഹു പറയും: 'എന്റെ ഇന്ന അടിമ നിന്നോട് ആഹാരം ആവശ്യപ്പെട്ടു. എന്നിട്ട് നീ ആഹാരം കൊടുത്തില്ല.

നീ ആഹാരം കൊടുത്തിരുന്നുവെങ്കില്‍ അവന്റെയടുത്ത് എന്നെ നീ കാണുമായിരുന്നു.' സ്രഷ്ടാവിലേക്കടുക്കാന്‍ സൃഷ്ടികളിലൂടെയാണ് സാധിക്കുക എന്നാണ് ഈ ഖുദ്്‌സിയ്യായ ഹദീസ് നല്‍കുന്ന പാഠം. വിഭവങ്ങളുടെ ദാരിദ്ര്യമല്ല അവയുടെ ആസൂത്രണമില്ലായ്മയാണ് ഇന്നത്തെ പ്രധാനപ്രശ്‌നം. പ്രജാതല്‍പരരായ ഭരണാധികാരികളുണ്ടെങ്കില്‍ കാര്യങ്ങള്‍ ഭംഗിയായി വരികതന്നെ ചെയ്യും. എല്ലാവര്‍ക്കും സുഭിക്ഷത വന്നത് മൂലം ദാനം സ്വീകരിക്കാന്‍ ആളില്ലാതിരുന്ന ഒരുകാലഘട്ടം ചരിത്രത്തിലുണ്ടായിരുന്നല്ലോ...
ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം ലോക ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുമോ!

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago
No Image

മേപ്പാടിയില്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴു; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago