HOME
DETAILS

അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്ക് മീറ്റ്: അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ എം.ജി താരങ്ങളെ അപമാനിച്ചു

  
backup
January 20 2017 | 03:01 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%85%e0%b4%a4%e0%b5%8d-4

കോട്ടയം: അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്ക് മീറ്റില്‍ റണ്ണറപ്പായ എം.ജി സര്‍വകലാശാല താരങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതില്‍ സംഘാടകര്‍ വീഴ്ച്ച വരുത്തിയെന്നു ആക്ഷേപം. കോയമ്പത്തൂരില്‍ ചെന്നിറങ്ങിയ താരങ്ങളെ സ്വീകരിക്കാന്‍ സംഘാടകര്‍ ഉണ്ടായിരുന്നെങ്കിലും യാത്രാ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറായിരുന്നില്ല.
ബസ് ചാര്‍ജ് സ്വന്തമായി മുടക്കി എത്താനായിരുന്നു സംഘാടകരുടെ നിലപാടെന്ന് എം.ജി അത്‌ലറ്റിക്ക് ടീം മാനേജര്‍ ജിമ്മി ജോസഫ് പറഞ്ഞു. വാഹന സൗകര്യം നല്‍കിയെങ്കില്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂവെന്ന നിലപാട് സ്വീകരിച്ചതോടെ എന്‍ജിനീയറിങ് കോളജിന്റെ വാഹനത്തില്‍ ടീം അംഗങ്ങളെ താമസ സ്ഥലത്തേക്ക് എത്തിച്ചു. പക്ഷേ, ബസ് ചാര്‍ജ് ആയി ഒരു വ്യക്തിയില്‍ നിന്നു നിശ്ചിത തുക ഈടാക്കി കേരളത്തെ അപമാനിച്ചുവെന്നും മാനേജര്‍ പറഞ്ഞു.
എം.ജി താരങ്ങള്‍ക്ക് താമസ സൗകര്യങ്ങളൊരുക്കിയതിനെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്. മത്സര സ്ഥലത്തു നിന്നു 35 കിലോ മീറ്റര്‍ അകലെയായിരുന്നു താമസമൊരുക്കിയത്. ഇവിടെ നിന്നു മത്സര സ്ഥലത്തേക്ക് എത്തിച്ചേരാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്താന്‍ ആരും തയാറായില്ലെന്നു അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സംഘാടകരോ യൂനിവേഴ്‌സിറ്റിയോ അര്‍ഹമായ പരിഗണന നല്‍കിയില്ല. നിത്യവും 90 രൂപ ഒരു വ്യക്തിക്ക് ബസ് ചാര്‍ജ് നല്‍കിയാണ് എം.ജി താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. ടീമില്‍ ആകെ 73 താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത്തരത്തില്‍ ഒരു ദിവസം 6570 രൂപയാണ് യാത്രയ്ക്കായി മാത്രം ചെലവഴിക്കേണ്ടി വന്നത്
ആറു മണിക്ക് അത്‌ലറ്റിക്ക് മത്സരങ്ങള്‍ തുടങ്ങുമെന്നിരിക്കെ മത്സരാര്‍ഥികള്‍ക്ക് ഉറങ്ങാനോ ഒന്നു വിശ്രമിക്കാനോ പോലും സമയം കിട്ടാത്ത അവസ്ഥയായിരുന്നു അവിടെയെന്ന് ജിമ്മി ജോസഫ് വ്യക്തമാക്കി. ദിവസവും വാശിയേറിയ മത്സരത്തില്‍ ക്ഷീണിതരായ താരങ്ങള്‍ 70 കിലോമീറ്റര്‍ യാത്ര ചെയ്യുകയെന്നത് പിറ്റേ ദിവസത്തെ മത്സരത്തെയും സാരമായി ബാധിക്കും.
എന്നാല്‍ താരങ്ങള്‍ ഇത്തരം പ്രതിസന്ധികള്‍ മറികടന്നു മികച്ച പ്രകടനം കാഴ്ച്ചവെച്ചതായി അദ്ദേഹം പറഞ്ഞു. താമസ സ്ഥലവും ഗ്രൗണ്ടും തമ്മില്‍ വളരെ ദൂരമായതിനാല്‍ പിന്നീട് വാടകയ്ക്ക് മറ്റൊരു സ്ഥലത്തേക്ക് മാറി. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക താമസ സ്ഥലങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് അവസാന നിമിഷം കണ്ടെത്തിയത്. ഒരു റൂമിനു ഒരു ദിവസത്തേക്ക് 200 രൂപ നിരക്കില്‍ വാടക നല്‍കിയാണ് താരങ്ങളും കോച്ചുമാരും താമസിച്ചതെന്നു അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഭീമമായ തുക താമസത്തിനും യാത്രയ്ക്കുമായി ചെലവാക്കി. മറ്റൊരു സ്ഥലത്ത് താരങ്ങള്‍ക്ക് താമസം ഒരുക്കിയെങ്കിലും അവിടെയും പ്രശ്‌നങ്ങളായിരുന്നുവെന്നു താരങ്ങളും ടീം മാനേജരും ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago