ലോ അക്കാദമി:പൊലിസ് സംരക്ഷണത്തിന് കോടതിയുത്തരവ്
പേരൂര്‍ക്കട: ലോ അക്കാദമിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പൊലിസ് സംരക്ഷണം നല്കാന് കോടതി ഉത്തരവ്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ പൊലിസ് സംരക്ഷണം നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് ബന്ധപ്പെട്ട പൊലിസ് അധികാരികള്‍ക്ക് കൈമാറിയതായി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ പറഞ്ഞു.
കഴിഞ്ഞ പത്തു ദിവസമായി അക്കാദമിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടുണ്ടെന്നും ഇന്നു മുതല്‍ ഓഫീസ് പ്രവര്‍ത്തനത്തിനായി സംരക്ഷണം നല്‍കുമെന്നും പേരൂര്‍ക്കട പൊലിസ് അറിയിച്ചു. എന്നാല്‍ ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. മാനേജ്മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് അഞ്ചു സംഘടനകളാണ് സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചിട്ടും, പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്ന വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യമാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."