അവസാനദിനം വൈറ്റ്ഹൗസില്‍ കഴിച്ചുകൂട്ടി ഒബാമ
വാഷിങ്ടണ്‍: എട്ടുവര്‍ഷത്തെ ഭരണത്തിനു ശേഷം മേരിക്കന്‍ പ്രസിഡന്റ് പദത്തില്‍നിന്ന് സ്ഥാനമൊഴിയാന്‍ ബരാക് ഒബാമ. അമേരിക്കന്‍ സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
സാധാരണ രീതിയില്‍ പുതിയ പ്രസിഡന്റ് വൈറ്റ്ഹൗസിലെത്തിയ ശേഷം പ്രസിഡന്റിനെ യാത്രയയക്കുകയാണ് രീതി. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ഉടന്‍ വൈറ്റ്ഹൗസിലേക്ക് താമസം മാറ്റുമെന്ന് ഉറപ്പില്ല. വൈറ്റ്ഹൗസിനേക്കാള്‍ ആഡംബരമായ വസതിയിലാണ് ട്രംപ് താമസിക്കുന്നത്.
സ്വര്‍ണവും മാര്‍ബിളും പതിച്ച വീട്ടില്‍ നിന്ന് ട്രംപ് മുഴുവന്‍ സമയവും വൈറ്റ്ഹൗസിലേക്ക് മാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവസാനദിനമായ ഇന്നലെ ഒബാമ മുഴുവന്‍ സമയവും ഔദ്യോഗിക വസതിയില്‍ ചെലവഴിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരുമായി ഒബാമ തിരക്കിട്ട ചര്‍ച്ചകളില്‍ മുഴുകി. വൈറ്റ്ഹൗസ് ഉടന്‍ ഒഴിയുമെന്നാണ് ഒബാമ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ഇതിനുള്ള നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും അദ്ദേഹം നിര്‍ദേശം നല്കി. തുടര്‍ന്ന് പൊതു കലണ്ടര്‍ പ്രകാരമുള്ള വാരാന്ത്യ ബ്രീഫിങ്ങും നടത്തി.
വൈസ് പ്രസിഡന്റ് ജോ ബിഡെനുമായുള്ള ഉച്ചയൂണിനു ശേഷമായിരുന്നു ബ്രീഫിങ്. പ്രസിഡന്റിന്റെ ആഴ്ചയ്ക്കുള്ള വിരുന്നാണ് വ്യാഴാഴ്ചത്തെ ഉച്ചയൂണ്.
പ്രസിഡന്റിന്റെ സ്വകാര്യ ഡൈനിങ് മുറിയിലാണ് ഇതൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."