ജൂത,ഹിന്ദു പ്രസിഡന്റുമാര്‍ അമേരിക്ക ഭരിച്ചേക്കും: ഒബാമ
വാഷിങ്ടണ്‍: മുന്‍ഗാമികളായ പ്രസിഡന്റുമാരുടെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയ, പൊതുമണ്ഡലത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സ്ഥാനമൊഴിയുന്ന യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ്ഹൗസില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഭാവിയെക്കുറിച്ചുള്ള പദ്ധതി ബരാക് ഒബാമ പങ്കുവച്ചത്.
വ്യക്തികളുടെ കഴിവുകള്‍ പരിഗണിക്കുകയും അവര്‍ക്ക് തുല്യഅവസരം നല്‍കുകയും ചെയ്യുന്ന കാലത്തോളം വനിതാ പ്രസിഡന്റിനെ മാത്രമല്ല, ലാറ്റിന്‍, ജൂത, ഹിന്ദു വിഭാഗങ്ങളില്‍ പെട്ട പ്രസിഡന്റുമാരും അമേരിക്കയ്ക്ക് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'രാജ്യത്തിന്റെ ഓരോ മൂലയില്‍ നിന്നും, എല്ലാ വിശ്വാസങ്ങളിലും വിഭാഗങ്ങളിലും ഉള്‍പ്പെട്ടവര്‍ ഉയര്‍ന്നുവരുന്നതിന് നാം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അതാണ് അമേരിക്കയുടെ ശക്തി.
എല്ലാവര്‍ക്കും അവസരം നല്‍കുന്ന രീതി നാം തുടര്‍ന്നാല്‍ രാജ്യത്തിന് ഒരു വനിതാ പ്രസിഡന്റിനെ ലഭിക്കും. മാത്രമല്ല, ലാറ്റിന്‍ ജൂത, ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരും രാജ്യത്തിന് ഉണ്ടായേക്കാം'.
ഇനി എഴുത്തും വായനയുമായി മക്കള്‍ക്കൊപ്പം കുറച്ചുകാലം ചെലവിടും. എന്നാല്‍ അടിസ്ഥാന മൂല്യങ്ങള്‍ പണയപ്പെടുന്ന ഘട്ടത്തില്‍ പൊതുമണ്ഡലത്തില്‍ തിരിച്ചെത്തുമെന്നും പ്രസിഡന്റെന്ന നിലയിലുള്ള വാര്‍ത്താസമ്മേളനത്തില്‍ ഒബാമ പറഞ്ഞു
പ്രസിഡന്റ് എന്ന നിലയില്‍ ഒറ്റയ്ക്ക് നിലനില്‍പ്പില്ല. കൂടെയുള്ള ടീം പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്തുക പ്രധാനമാണെന്ന് ഒബാമ ട്രംപിനെ ഉപദേശിച്ചു. വിക്കിലീക്‌സിനു സൈനിക രേഖകള്‍ ചോര്‍ത്തി നല്‍കിയ ബ്രാന്‍ഡ്്‌ലി മാനിങ്ങിന്റെ ശിക്ഷാ ഇളവ് ഒബാമ ന്യായീകരിച്ചു.
ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ നീരസം പ്രകടിപ്പിച്ച ഒബാമ തന്റെ മക്കള്‍ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞപ്പോഴുണ്ടായ അനുഭവം പങ്കുവച്ചു. നമ്മള്‍ ശരിയാകുമെന്ന് തന്നെയാണ് കരുതുന്നതെന്ന് ഒബാമ പറഞ്ഞു. താന്‍ ഈ രാജ്യത്തിലും ഇവിടുത്തെ ജനങ്ങളിലും വിശ്വസിക്കുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
മോശക്കാരേക്കാള്‍ നല്ലവരാണ് ഇവിടെ ഭൂരിപക്ഷമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യം സമ്മിശ്രമാണെന്ന് എല്ലാവരും മനസിലാക്കണം. മുന്‍ പ്രസിഡന്റ് സീനിയര്‍ ബുഷിനും ഭാര്യ ബര്‍ബാറക്കും ഒബാമ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."