എം.എസ്.എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പക്ഷത്തു നിന്ന് തീരുമാനമെടുത്ത് സ്വാശ്രയ കോളജുകളില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, ടി.സി നല്കണമെങ്കില് ഫീസും നല്‍കണമെന്ന മാനേജ്മെന്റ് നയം തിരുത്തുക, വിദ്യാര്‍ഥി പ്രതിനിധികളെ ഉള്‍പ്പെടുത്തി വിദ്യാര്‍ഥി കമ്മിഷന് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതിനെയെല്ലാം നിസാരവല്‍ക്കരിക്കുകയാണെന്നും ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് അധ്യക്ഷനായി. മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, ഷരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്, സല്മാന് ഹനീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."