ഏനാത്ത് പാലം ആറുമാസത്തിനകം ഗതാഗത യോഗ്യമാക്കും: മന്ത്രി
തിരുവനന്തപുരം: ഏനാത്ത് പാലത്തിന്റെ രണ്ട് തൂണുകള്‍ക്കുണ്ടായ ബലക്ഷയം പരിഹരിച്ച് ആറുമാസത്തിനുള്ളില്‍ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലത്തിന്റെ മേല്‍ത്തട്ടു നിലനിര്‍ത്തിക്കൊണ്ട് കേടുപറ്റിയ രണ്ടു തൂണുകള്‍ക്കു പകരം ആധുനിക സാങ്കേതിക വിദ്യയിലൂടെ പുതിയ രണ്ടുതൂണുകള്‍ നിര്‍മിക്കും. കേടായ തൂണുകള്‍ പിന്നീട് പൊളിച്ചുമാറ്റും. പാലം പൊളിച്ചുപണിയേണ്ടിവരുന്ന അനാവശ്യ സാമ്പത്തിക ചെലവ് ഒഴിവാക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. റിട്ട. ഐ.ഐ.ടി പ്രൊഫസര്‍ ഡോ. പി.കെ.അരവിന്ദന്‍ പാലം വിശദമായി പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ടും ഡിസൈനും ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ചര്‍ച്ചചെയ്ത് അംഗീകാരം നല്‍കി.
അനിയന്ത്രിതമായ മണലെടുപ്പുമൂലം അഞ്ച് മീറ്ററോളം മണല്‍ പുഴയുടെ അടിത്തട്ടില്‍ നിന്നു ഒഴുകിപോയതു കാരണം അടിത്തറ കിണറുകള്‍ തകര്‍ന്നതാണ് കേടുപാടിനുള്ള കാരണമെന്ന് ഡോ.അരവിന്ദന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."