അടച്ചിട്ട കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: സി.പി.ഐ
തിരുവനന്തപുരം: സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കശുവണ്ടണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. കശുവണ്ടണ്ടി വ്യവസായം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പിന്തുണ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 900ത്തിലധികം സ്വകാര്യ കശുവണ്ടണ്ടി ഫാക്ടറികളില്‍ പകുതിയിലധികവും അടഞ്ഞുകിടക്കുകയാണ്. സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയിട്ടും ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഉടമകള്‍ തയാറായിട്ടില്ല. ഈ ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു പ്രവര്‍ത്തിപ്പിക്കുക, കശുവണ്ടണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 22ന് എ.ഐ.ടി.യു.സി നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു.
ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ ഒരു വര്‍ഷത്തെ കര്‍മപരിപാടി ചര്‍ച്ച ചെയ്യാനായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവ് ചേര്‍ന്നത്. എന്നാല്‍ മന്ത്രി പി. തിലോത്തമന് ഡല്‍ഹിയില്‍ ഔദ്യോഗിക പരിപാടിയിലായതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നില്ല.
ദേശീയ കൗണ്‍സില്‍ തീരുമാനങ്ങള്‍ കേന്ദ്ര സെക്രട്ടേറിയറ്റംഗം ഡി. രാജ എം.പി വിശദീകരിച്ചു. വി. ചാമുണ്ണി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനോയ് വിശ്വം, കെ.ഇ ഇസ്മാഈല്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ. പ്രകാശ് ബാബു, സത്യന് മൊകേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."