ചീഫ് സെക്രട്ടറിയ്ക്കെതിരേയുള്ള പരാതി: ഈ മാസം 24 ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി
തിരുവനന്തപുരം: വിവിധ ഉദ്യോഗസ്ഥര്‍ക്കതിരേ നടപടിക്കു ശുപാര്‍ശ ചെയ്തുള്ള ഫയലുകള്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്കിയ ഹരജി പരിഗണിക്കവേ വിജിലന്‍സ് നിയമോപദേശകനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനം.
കേസില്‍ ചീഫ് സെക്രട്ടറിയ്ക്കെതിരായ പരാതിയില്‍ വിജിലന്‍സ് ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷമാണ് ജഡ്ജി ബദറുദ്ദീന്‍ വിമര്‍ശനം ഉന്നയിച്ചത്. ഫയലുകള്‍ പൂഴ്ത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ മാസം 24 ന് വിശദമായ റിപ്പോര്‍ട്ട് നല്കാന് വിജിലന്‍സിനോട് നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ പരാതി ഒന്നുകൂടി വായിച്ചുനോക്കാനും കോടതി നിയമോപദേശകനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്തു മാസം കൊണ്ട് ചീഫ് സെക്രട്ടറി നൂറോളം സുപ്രധാന റിപ്പോര്‍ട്ടുകളും നടപടി ശുപാര്‍ശകളും ബോധപൂര്‍വം പൂഴ്ത്തിയെന്നാണ് പരാതി. നേരത്തെ എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരായ കേസില്‍ നടപടി വൈകിപ്പിച്ചെന്ന പരാതിയില്‍ ചീഫ് സെക്രട്ടറിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."