സാക്ഷം 2017ന് തുടക്കമായി
കൊച്ചി : പൊതുമേഖല എണ്ണ കമ്പനികളുടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന എണ്ണ-പാചകവാതക സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയായ സാക്ഷം 2017 ന് തുടക്കമായി.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നിര്‍വഹിച്ചു. പരിമിതമായ ശ്രോതസ്സുകള്‍ നീതിയുക്തമായി ഉപയോഗിച്ച് ഊര്‍ജസംരക്ഷണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരും എണ്ണ വ്യവസായത്തിന്റെ കേരള-ലക്ഷദ്വീപ് സംസ്ഥാന തല കോ-ഓര്‍ഡിനേറ്ററുമായ പി എ മണി, റീട്ടെയ്ല്‍ ലൂബ് സെയില്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജോസ് കെ ജോര്‍ജ്ജ്, എ എം സന്തോഷ് കുമാര്‍, ബിപിസിഎല്‍ കേരള സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ പി എം സോമചൂഡന്‍, എച്ച്പിസിഎല്‍ കൊച്ചി ചീഫ് റീജണല്‍ മാനേജര്‍ ജി.വിനോദ് കുമാര്‍, ഗെയ്ല്‍ ഡിജിഎം ബി എന്‍ റാവു, പിസിആര്‍എ അഡീഷണല്‍ ഡയറക്ടര്‍ എം.സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."