യുവതിയോട് ഫോണില്‍ അശ്ലീലം പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിടിയില്‍
പാമ്പാടി: യുവതിയെ ഫോണ്‍ വിളിച്ച് അശ്ലീലം സംസാരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിടിയില്‍.
യുവതി ജില്ലാ പൊലിസ് ചീഫ് എന്‍. രാമചന്ദ്രനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പീരുമേട് താലൂക്ക് ഓഫീസിലെ ജീവനക്കാരന് കൊല്ലം ശാസ്തമംഗലം കാരാളി കോതപുരം ശ്രീമന്ദിരത്തില്‍ ഗോപകുമാറിനെ (47)യാണ് പാമ്പാടി സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഡിസംബര്‍ 27നു യുവതി ഭര്‍ത്താവിനോടൊപ്പം പീരുമേട് താലൂക്ക് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയുമായി എത്തി. അപേക്ഷ സ്വീകരിച്ച ഗോപകുമാര്‍ യുവതിയോട് ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നു സ്വന്തം ഫോണ്‍ നമ്പര്‍ ഇയാള്‍ യുവതിയ്ക്കു കുറിച്ചു നല്കി.
ദിവസങ്ങള്‍ക്കുശേഷം സര്‍ട്ടിഫിക്കറ്റ് ശരിയായോ എന്നറിയാന്‍ യുവതി വിളിച്ചപ്പോഴാണ് സംഭാഷണം തുടങ്ങിയത്. സിനിമാ നടിമാര്‍ക്കു ഹോര്‍മോണ്‍ ചികില്‍സ നടത്തി സൗന്ദര്യം വര്‍ധിപ്പിക്കുന്ന ആളാണെന്നു പറഞ്ഞാണ് ഇയാള്‍ യുവതിയെ വശീകരിക്കാന്‍ ശ്രമിച്ചത്. പിന്നീട് ഇയാള്‍ നിരന്തരം യുവതിയെ ഫോണില്‍ വിളിച്ചു ശല്യം ചെയ്തിരുന്നു. ഗോപകുമാറും യുവതിയും തമ്മിലുള്ള സംഭാഷണങ്ങള്‍ യുവതി റിക്കോര്‍ഡ് ചെയ്തിരുന്നു.ഇത് തെളിവായി സ്വീകരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."