ഹോസ്റ്റലുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യവകാശ കമ്മിഷന്‍
കോട്ടയം: കോളജ് ഹോസ്റ്റലുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യവകാശ കമ്മിഷന്‍ അംഗം ജസ്റ്റിസ് കെ.മോഹന്‍കുമാര്‍.
ഇന്നലെ കോട്ടയം ഗസ്റ്റ് ഹൗസില്‍ നടന്ന മനുഷ്യവകാശ സിറ്റിംഗില്‍ നാട്ടകം പോളിടെക്‌നിക് ഹോസ്റ്റലില്‍ വിദ്യാര്‍ഥിക്ക് നേരെയുണ്ടായ റാഗിംഗ് കേസ് പരിഗണിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. ഹോസ്റ്റലുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിധികടന്ന് പോകുന്നുണ്ട്.കോളജുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ ഹോസ്റ്റലുകളില്‍ കടന്നുകയറാന്‍ കാരണം അധികൃതരുടെ വീഴ്ചയാണ്. ഇത്തരത്തിലുള്ള കടന്നുകയറ്റമാണ് ഒടുവില്‍ മനുഷ്യവകാശ ലംഘനങ്ങളില്‍ ചെന്നെത്തുന്നത്. സംഭവത്തില്‍ മനുഷ്യവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, നാട്ടകം കോളജ് പ്രിന്‍സിപ്പല്‍, ജില്ലാ പൊലിസ് മേധാവി തുടങ്ങിയവര്‍ കേസിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
റാംഗിഗിനിരയായ വിദ്യാര്‍ഥിയുടെ പരാതി പരിഗണിച്ച് 31 ന് തൃശൂരില്‍ നടക്കുന്ന സിറ്റിംഗില്‍ തുടര്‍നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഹോസ്റ്റലുകളില്‍ നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കും.
നാഗമ്പടം മേല്‍പാലത്തില്‍ നിന്ന് വീണ് മദ്ധ്യവയസ്‌ക്കന്‍ മരിച്ച സംഭവത്തിലെ നഷ്ടപരിഹാര തുക സംബന്ധിച്ച് തീര്‍പ്പ് കല്‍പ്പിനാകില്ലെന്ന് കമ്മിഷന്‍ പറഞ്ഞു.വിഷയത്തില്‍ നഗരസഭയും റെയില്‍വേയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കേസ് ദേശീയ മനുഷ്യവകാശ കമ്മീഷന് കൈമാറാനാണ് സിറ്റിംഗ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."