മൂവാറ്റുപുഴയാറ്റിലേക്ക് ഓരുവെള്ളം കയറുന്നു: കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍
തലയോലപ്പറമ്പ്: മൂവാറ്റുപുഴയാറ്റിലേക്ക് ഓരുവെള്ളം കയറുന്നത് കാര്‍ഷിക മേഖലക്കും, ശുദ്ധജല വിതരണത്തിനും ഭീഷണിയാകുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ ഓരുവെള്ള ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി.
വേമ്പനാട്ടു കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ ജലാശയങ്ങളിലേക്കും ഓരുവെള്ളം കയറുന്നുണ്ട്. ഓരു വെള്ളത്തിന്റെ കടന്നുകയറ്റം മേഖലയിലെ കാര്‍ഷിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വെള്ളൂര്‍, ചെറുകര ഭാഗങ്ങളില്‍ ഓരുവെള്ളം എത്തുന്നത് മൂന്നു ജില്ലകളിലേക്കുള്ള ശുദ്ധജല പമ്പിംഗിനെ ബാധിക്കും. മറവന്തുരുത്ത്, തലയാഴം, ടിവിപുരം, ഉദയനാപുരം, വെള്ളൂര്‍, തലയോലപ്പറമ്പ് പഞ്ചായത്തുകളിലാണ് ഓരുവെള്ളം കയറി കൃഷിനാശം ഉണ്ടായത്. മറവന്തുരുത്ത് ഉള്‍പ്പെടെ മിക്കപഞ്ചായത്തുകളിലും ഓരുമുട്ടുകള്‍ സ്ഥാപിച്ചെങ്കിലും മുവാറ്റുപുഴയാറില്‍ ഉപ്പുവെള്ളം കൂടുതല്‍ സ്ഥലങ്ങളിലേക്ക് കയറിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. ചെമ്പ്, മറവന്തുരുത്ത് പഞ്ചായത്തുകളിലും വെള്ളൂരിന്റെ നല്ലൊരു ഭാഗങ്ങളിലും ഏത്തവാഴ, ജാതി, പച്ചക്കറി കൃഷികള്‍ നക്കാന്‍ ഇപ്പോള്‍ ലോറികളിലും വള്ളങ്ങളിലും വെള്ളം വില കൊടുത്ത് വാങ്ങിയാണ് കര്‍ഷകര്‍ കൊണ്ടുവരുന്നത്. കായലുമായി ബന്ധപ്പെട്ടു കിടക്കുന്ന തോടുകളില്‍ ഓരുമുട്ടുകള്‍ സ്ഥാപിച്ചാണ് കാലങ്ങളായി ഓരുവെള്ളത്തെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഓരു വെള്ളം നേരത്തെ കയറി. അതിനാല്‍ വേണ്ട മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ നടത്താനായില്ല.
നിലവില്‍ മൂവാറ്റുപുഴയാറില്‍ വെള്ളൂര്‍ മനയ്ക്കകടവ് ഭാഗംവരെ ഓരു വെള്ളം കയറികഴിഞ്ഞു. ഒന്നര കിലോമീറ്റര്‍ കൂടി എത്തിയാല്‍ ശുദ്ധജല വിതരണത്തെ പാടെ താളംതെറ്റും. ആലപ്പുഴ ജില്ലയിലേക്ക് കുടിവെള്ളം നല്‍കുന്ന ജപ്പാന്‍ കുടിവെള്ള വിതരണ പദ്ധതിയുടെയും, വെള്ളൂര്‍-വെളിയന്നൂര്‍, കൊച്ചിയിലേക്കുള്ള പിറവം പദ്ധതിയുടെയും, വെള്ളൂര്‍ എച്ച്.എന്‍.എല്ലിലേക്കുമുള്ള പമ്പിംഗ് നിര്‍ത്തിവെക്കേണ്ടി വരും. ഇതോടെ കുടിവെള്ള വിതരണം പൂര്‍ണ്ണമായും തടസപ്പെടും. രണ്ടു വര്‍ഷം മുന്‍പ് ഇതേ സാഹചര്യമുണ്ടായപ്പോള്‍ വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം മൂവാറ്റുപുഴയാറിന് കുറുകെ വലിയ ഓരു മുട്ട് സ്ഥാപിച്ചാണ് കുടിവെള്ള പദ്ധതികളെ സംരക്ഷിച്ചത്.
ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് എടുക്കുന്ന 35 ദശലക്ഷം ഉള്‍പ്പെടെ ഒരു കോടിയ്ക്കടുത്ത് ലിറ്റര്‍ വെള്ളമാണ് പ്രതിദിനം പുഴയില്‍ നിന്നെടുക്കുന്നത്. കൃഷിയ്ക്കും മറ്റും വേറേയും. ഓരുവെള്ളമായതോടെ വസ്ത്രം നക്കാന്‍ വെള്ളം ശേഖരിക്കേണ്ട ദുരവസ്ഥയിലാണ് നാട്ടുകാര്‍. മുറിഞ്ഞപുഴ, ഇത്തിപ്പുഴ പാലങ്ങള്‍ക്ക് സമീപം തണ്ണീര്‍മുക്കം ബണ്ടിന്റെ മാതൃകയില്‍ സ്പില്‍വേ സ്ഥാപിച്ചാല്‍ ഓരുവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാകുവെന്ന് വിദഗധര്‍ പറയുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."