അന്വേഷണസംഘത്തിന് ബാഡ്ജ് ഓഫ് ഓണര്‍
കോട്ടയം:കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ എറണാകുളം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിനു സംസ്ഥാന പൊലിസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. വിജിലന്‍സ് സി.ഐ എ.ജെ തോമസ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ പി.എന്‍ മനോജ്, ഐ.സജികുമാര്‍ എന്നിവര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്.
കഞ്ഞിക്കുഴിയിലെ ലോഡ്ജില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയും എറണാകുളം സ്വദേശിയുമായ സ്റ്റാന്‍ഡ്‌ലിയെ 2015 ലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശിയായ ജയപ്രകാശിനെ ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൊലിസ് സംഘം അന്ധ്രപ്രദേശിലെ വാറങ്കലില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
നിലവില്‍ വിജിലന്‍സ് സി.ഐ ആണ് എ.ജെ തോമസ്. 120 ഗുഡ്‌സര്‍വീസ് എന്‍ട്രികളും, മൂന്നു ബാഡ്ജ് ഓഫ് ഓണറും, കമന്റേഷനും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പി.എന്‍ മനോജിനു 215 ഗുഡ് സര്‍വീസ് എന്‍ട്രിയും ഇതുവരെ ലഭിച്ചു. 180 ഗുഡ്‌സര്‍വീസ് എന്‍ട്രിയും റിവാര്‍ഡുമായി 180 എണ്ണം ഐ.സജികുമാറിനു ലഭിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."