തലസ്ഥാനത്തെ അഞ്ചേക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പോബ്‌സ് ഗ്രൂപ്പിന്
തിരുവനന്തപുരം: പോബ്‌സ് ഗ്രൂപ്പിനായി റവന്യൂവകുപ്പിന്റെ വഴിവിട്ട ഇടപെടല്‍. ഇതിലൂടെ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയാണ് പോബ്‌സ് ഗ്രൂപ്പിന് ലഭിക്കുക. പേരൂര്‍ക്കട കരകുളത്ത് പോബ്‌സിന്‍െ ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് റവന്യൂ വകുപ്പ് അനുകൂല തീരുമാനമെടുത്തത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമവിരുദ്ധമായി നേടിയ പോക്കുവരവ് സര്‍വേ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ റദ്ദാക്കിയിരുന്നു. ഇത് സ്റ്റേ ചെയ്താണ് റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.ജെ കുര്യന്‍ പോബ്‌സിനായി അനുകൂല തീരുമാനമെടുത്തത്. കഴിഞ്ഞ ആഴ്ചയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.പേരൂര്‍ക്കട വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 23ല്‍ റീസര്‍വേ നമ്പര്‍ 4486, 5878911, 51141516, 467 ഭൂമിയാണ് പോബ്‌സ് ഗ്രൂപ്പ് സ്വന്തമാക്കുന്നത്.
പുറമ്പോക്കിനടുത്തുള്ള സ്ഥലം വാങ്ങിയശേഷം നിയമവിരുദ്ധമായി ഈ അഞ്ചേക്കര്‍ സ്ഥലം പോബ്‌സ് ഗ്രൂപ്പ് കൈയേറുകയായിരുന്നുവെന്നാണ് സര്‍വേ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. റവന്യൂ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പോബ്‌സ് ഗ്രൂപ്പിന്റെ പോക്കുവരവ് സര്‍വേ ജോയിന്റ് ഡയറക്ടര്‍ റദ്ദാക്കി. ഈ തീരുമാനമാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി റദ്ദാക്കിയത്.
ഉടമസ്ഥാവകാശം റദ്ദാക്കാന്‍ 1966ലെ പോക്കുവരവ് ചട്ടപ്രകാരം കലക്ടര്‍ക്ക് മാത്രമേ കഴിയൂ എന്നും സര്‍വേ ഡയറക്ടര്‍ക്ക് അതിന് അധികാരമില്ലെന്നും പറഞ്ഞാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയത്.എന്നാല്‍, സര്‍വേ അദാലത്തിലെ തീരുമാനങ്ങള്‍ റദ്ദാക്കാനുള്ള അധികാരം സര്‍വേ വകുപ്പിന് തന്നെയാണെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇത് മറച്ചുപിടിച്ചാണ് സ്വകാര്യ കമ്പനിക്ക് അനുകൂലമായി ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."