HOME
DETAILS

കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ടയിനര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ ജീവനക്കാര്‍ തടഞ്ഞുവച്ചു

  
backup
January 20 2017 | 04:01 AM

%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%86-%e0%b4%95

 

കളമശേരി: കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഏലൂരിലെ കൊച്ചിന്‍ ഇന്റര്‍ നാഷണല്‍ കണ്ടയിനര്‍ ഫ്രെയ്റ്റ് സ്‌റ്റേഷന്‍ ജീവനക്കാര്‍ രണ്ടു മണിക്കൂറോളം തടഞ്ഞുവെച്ചു. ഫ്രെയ്റ്റ് സ്‌റ്റേഷന് അകത്തുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് വ്യാഴാഴ്ച 10 മുതല്‍ തടഞ്ഞുവെച്ചത്.
തങ്ങളുടെ കഞ്ഞികുടി മുട്ടിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം. കസ്റ്റംസ് ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഈ ഫ്രെയ്റ്റ് സ്‌റ്റേഷനില്‍ സെപ്റ്റംബറില്‍ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ചില കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായി. ഈ സ്‌റ്റേഷനിലുണ്ടായിരുന്ന മുഴുവന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. ഈ സംഭവത്തെത്തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ ഫ്രെയ്റ്റ് സ്‌റ്റേഷനോട് പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. സി.ബി.ഐ റെയ്ഡുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഫ്രെയ്റ്റ് സ്‌റ്റേഷന്റെ മാനേജ്‌മെന്റായ കെ.എസ്.ഐ.ഇ ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥും തമ്മിലുള്ള പോരില്‍ തങ്ങള്‍ ബലിയാടുകളാവുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രതികാര നിലപാടുമൂലം കണ്ടെയ്‌നര്‍ ലോറികള്‍ ഈ സ്‌റ്റേഷനിലേക്ക് വരുന്നില്ല. ഇവിടെ 47 പുറം കരാര്‍ തൊഴിലാളികളുണ്ട്. ഇവര്‍ക്ക് ചെയ്യുന്ന പണിക്ക് മാത്രമെ കൂലി ലഭിക്കുകയുള്ളു. ഒരു ടണ്ണിന് 85 രൂപയും നൂറു ടണ്ണായാല്‍ ടണ്ണിന് 90 രൂപ നിരക്കിലുമാണ് കൂലി. ഡിസംബറില്‍ ഒരു തൊഴിലാളിക്ക് 50 ടണ്ണിനുളള കൂലിയാണ് കിട്ടിയത്. തൊട്ടടുത്തുള്ള ഫ്രെയ്റ്റ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കാന്‍ കണ്ടയ്‌നര്‍ ലോറികള്‍ ദിവസങ്ങളോളം കാത്ത്കിടപ്പാണ്. എന്നിട്ടും കെ.എസ്.ഐ.ഇയുടെ ഫ്രെയ്റ്റ് സ്‌റ്റേഷനിലേക്ക് കണ്ടെയ്‌നര്‍ ലോറികള്‍ വരാത്തതിന് പിന്നില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. വി.പി മണി (എ.ഐ.ടി.യു.സി), എ.ജെ.അനസ് (സി.ഐ.ടി.യു), ഷിബു (ബി.എം.എസ്), ഫൈസല്‍ (ഐ.എന്‍.ടി.യു.സി) തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; നിര്‍ണായക തിരച്ചില്‍

Kerala
  •  3 months ago
No Image

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരെ കാണും; ദേശീയ വനിതാ കമ്മിഷന്‍ കേരളത്തിലേക്ക്

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; ഇസ്‌റാഈല്‍ വ്യോമത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം

International
  •  3 months ago
No Image

പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണ വിധേയന്‍ തന്നെ ബാഹ്യ ഇടപെടല്‍ അല്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പരിഹാസ്യം- ചെന്നിത്തല 

Kerala
  •  3 months ago
No Image

ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു, അല്ലെങ്കില്‍ അതും കലക്കിയേനെ: പൂരം റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago