കോളജ് വിദ്യാര്‍ഥിനികളെ ബസ് ജീവനക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി
പറവൂര്‍: സ്വകാര്യ ബസില്‍ കയറിയ കോളജ് വിദ്യാര്‍ഥിനികളെ ബസ് ജീവനക്കാര്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. ബസുകാര്‍ക്കെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പറവൂര്‍ പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്കി.
കെടാമംഗലം എസ്.എന്‍ കോളജ് വിദ്യാര്‍ഥിനികളായ ശ്രുതി, പാര്‍വ്വതി, അക്ഷയ, അഷ്ന, ഫര്‍ഹാന എന്നിവരാണ് പറവൂര്‍ കലൂര്‍ റൂട്ടിലോടുന്ന അഥീന എന്ന ബസിലെ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയത്. വൈകിട്ട് അഞ്ചിന് പറവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും കയറിയ വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുകയും പഴയ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടതായി പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറുകയും ബസില്‍ നിന്നും ഇറക്കി വിടുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ പറവൂര്‍ ഏരിയാ സെക്രട്ടറി നിവേദ് മധു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."