HOME
DETAILS
MAL
എന്‍.എസ്.ജി അംഗത്വം സമ്മാനമായി ലഭിക്കാന്‍ ആരുടെ മുന്നിലും പോയിട്ടില്ലെന്ന് ഇന്ത്യ
backup
January 20 2017 | 05:01 AM
ന്യൂഡല്‍ഹി: എന്‍.എസ്.ജി(ആണവ വിതരണ ഗ്രൂപ്പ്)യില്‍ അംഗത്വം സമ്മാനമായി ലഭിക്കാന്‍ ഇന്ത്യ ആരുടെ മുന്നിലും പോയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്ന ബരാക് ഒബാമയുടെ വിടവാങ്ങള്‍ സമ്മാനമായി നല്കാവുന്നതല്ല എന്‍.എസ്.ജി അംഗത്വമെന്ന ചൈനയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വികാസ് സ്വരൂപ്.
ചൈനയുടെ വാക്കുകളെ തള്ളി ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി റിച്ചാര്‍ഡ് വര്‍മ്മ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു.
എന്‍.എസ്.ജി അംഗത്വത്തിലേക്ക് ഇന്ത്യയ്ക്കുള്ള എല്ലാ തടസങ്ങളും ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാറിന് നീക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."