HOME
DETAILS
MAL
സിസോദിയക്കെതിരേ സി.ബി.ഐ അന്വേഷണം
backup
January 20 2017 | 05:01 AM
ന്യൂഡല്‍ഹി. ആം ആദ്മി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരേ സി.ബി.ഐ അന്വേഷണം. പേര് വെളിപ്പെട്ടിട്ടില്ലാത്ത ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും സിസോദിയക്കൊപ്പം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ടോക്ക് ടു ആക്ക് എന്ന പേരില്‍ നടത്തിയ സോഷ്യല്‍ മീഡിയ കാംപയിനില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് കേസ്.
ഇതോടൊപ്പം ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്റെ മകളുടെ നിയമനവുമായി ബന്ധപ്പെട്ട് മറ്റൊരു കേസും സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ ഉപദേശകയായാണ് ഇവരുടെ നിയമനം. ഇരുവിഷയങ്ങളുമായി ബന്ധപ്പെട്ടും നിരവധി പരാതികളാണ് സിസോദിയക്കെതിരേ ലഭിച്ചിരിക്കുന്നതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹി ഗവണ്മെന്റിന്റെ ഡെപ്യൂട്ടി സെക്രട്ടറി(വിജിലന്‍സ്) യാണ് സി.ബി.ഐ ക്ക് പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."