HOME
DETAILS
MAL
നഖീല്‍ മേഖലയില്‍ 105 കിലോമീറ്റര്‍ സൈക്കിള്‍ പാത
backup
January 20 2017 | 05:01 AM
ദുബൈ: നഖീല്‍ മേഖല കേന്ദ്രീകരിച്ച് 105 കി.മി സൈക്കിള്‍ പാത ഒരുങ്ങുന്നു. സൈക്കിള്‍ സവാരിക്കാര്‍ക്ക് ഏറെ സന്തോഷംനല്‍കുന്ന പാതയുടെ ഒന്നാം ഘട്ടം ഉടനെ സവാരിക്കായി തുറന്നുകൊടുക്കുമെന്ന് പദ്ധതി ഏറ്റെടുത്തിരിക്കുന്ന പ്രമുഖ നിര്‍മാണ കമ്പനിയായ നഖീല്‍ അറിയിച്ചു.
2019ന്റെ രണ്ടാം പാദത്തിലാവും പാത പൂര്‍ണസജ്ജമാവുക. 15 കോടി ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഡിസ്കവറി ഗാര്‍ഡണ്‍സ്, ഗാര്‍ഡണ്‍സ്, ഗാര്‍ഡണ്‍ വ്യൂ വില്ലാസ് എന്നിവിടങ്ങളിലായി 40 കിലോമീറ്ററും ജുമൈറ വില്ലേജ് സര്‍ക്കിളില്‍ നിര്‍മിക്കുന്ന 27 കിലോമീറ്ററും നാദ് അല്‍ ഷീബയിലെ പാതയും പദ്ധതിയില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."