HOME
DETAILS
MAL
സാംസങ് മേധാവിയുടെ അറസ്റ്റ് കോടതി തടഞ്ഞു
backup
January 20 2017 | 05:01 AM
സിയൂള്‍: കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് സാംസങ് മേധാവി ലീയുടെ അറസ്റ്റ് കോടതി തടഞ്ഞു. മതിയായ തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലീയുടെ അറസ്റ്റ് ഇന്നലെ തടഞ്ഞത്. ബുധനാഴ്ച കേസിന്റെ വിചാരണ അവസാനിച്ചത് മുതല്‍ ലീ വിധി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
ദക്ഷിണ കൊറിയയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണത്തിന്റെ തുടര്‍ച്ചയായിരുന്നു സാംസങ് മേധാവിക്കെതിരായി ഉയര്‍ന്ന ആരോപണം. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹെയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്യുന്നതിലേക്കും ഇത് എത്തിച്ചിരുന്നു.
കമ്പനിയില്‍ യാതൊരു വിധത്തിലുള്ള ക്രമക്കേടും നടന്നിട്ടില്ലെന്നായിരുന്നു സാംസങ്ങിന്റെ ഔദ്യോഗിക വിശദീകരണം. ഇതും കോടതി വിധിയെ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."