HOME
DETAILS
MAL
റോഹിംഗ്യന്‍ പ്രശ്നത്തില്‍ ഒ.ഐ.സി ഇടപെടണമെന്ന് നജീബ് റസാഖ്
backup
January 20 2017 | 05:01 AM
ക്വാലാലംപൂര്‍: മ്യാന്മറില് റോഹിംഗ്യകള്‍ക്കെതിരേ സൈന്യം നടത്തുന്ന അതിക്രമം അവസാനിപ്പിക്കാന്‍ മുസ്ലിം രാജ്യങ്ങള്‍ മുന്നിട്ടറങ്ങണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. ഓര്ഗനൈസേഷന് ഓഫ് ഇസ്്ലാമിക് കോ-ഓപറേഷന് (ഒ.ഐ.സി) വിദേശകാര്യ മന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തെക്കു കിഴക്കന്‍ ഏഷ്യയിലെ മുസ്ലിംകളുടെ പ്രശ്നങ്ങളില്‍ മുസ്്ലിം രാജ്യങ്ങള്‍ ഇടപെടണം. റോഹിംഗ്യന്‍ പ്രശ്നം മ്യാന്മറിന്റെ ആഭ്യന്തര പ്രശ്നമല്ല. റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ മേഖലയുടെ പ്രശ്നമായി മാറിയിരിക്കുന്നു. അതിനാല്‍ റോഹിംഗ്യന്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ് ഉള്‍പ്പെടെയുള്ള സായുധ വിഭാഗങ്ങളെ അടിച്ചമര്‍ത്തണമെന്നും ഒ.ഐ.സി അംഗരാജ്യങ്ങള്‍ ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."