HOME
DETAILS
MAL
ഫലസ്തീന് പൗരനെ ഇസ്റാഈല്‍ കൊലപ്പെടുത്തി
backup
January 20 2017 | 05:01 AM
വെസ്റ്റ്ബാങ്ക്: ഇസ്റാഈല്‍ സൈന്യം ഫലസ്തീന് പൗരനെ കൊലപ്പെടുത്തി. വീടുകള്‍ തകര്‍ക്കരുതെന്ന് അപേക്ഷിക്കാന്‍ കാറോടിച്ചെത്തിയ ഫലസ്തീന് പൗരനായ ഡ്രൈവറെ സൈന്യം കൊലപ്പെടുത്തുകയായിരുന്നു. സൈന്യം ഈ മേഖലയിലെ താമസക്കെട്ടിടങ്ങള് ഇടിച്ചുനിരത്തിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
നഗെവ് മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഉം അല്‍ ഹിറാന്‍ അറബ് ഗ്രാമത്തിലായിരുന്നു സംഘര്‍ഷം.സൈനികനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച പൗരനെയാണ് വെടിവച്ചു കൊന്നതെന്ന് ഇസ്റാഈല്‍ സൈന്യം വ്യക്തമാക്കി.
കാറിടിച്ച് പരുക്കേറ്റ സൈനികന് പിന്നീട് മരിച്ചു. സംഘര്‍ഷത്തില്‍ ഒരു ഫലസ്തീന് പൗരന്‍കൂടി കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."