ഗുജറാത്തില്‍ നിക്ഷേപം നടത്തുന്നതിന് സഊദി വ്യവസായികള്‍ക്ക് ക്ഷണം
റിയാദ്: ഗുജറാത്തില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തുന്നതിന് സഊദി വ്യവസായികള്‍ക്ക് ക്ഷണം. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് സഊദി വ്യവസായികള്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ ക്ഷണം. സഊദി നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ സഹായ സൗകര്യങ്ങളും ചെയ്തു കൊടുക്കുമെന്നും ഇതിനായി ഗുജറാത്ത് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കിയതായി സഊദി വ്യവസായികള്‍ പറഞ്ഞു.
സഊദി ഇന്ത്യ ജോയിന്റ് ബിസിനസ്സ് കൗണ്‍സില്‍ പ്രസിഡന്റ് എഞ്ചിനീയര്‍ കാമില്‍ അല്‍ മുന്ജദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഊദി സംഘം എട്ടാമതു ഗുജറാത്ത് വൈബ്രന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് സഊദി വ്യവസായ സംഘം ഗുജറാത്ത് വൈബ്രന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. നിരവധി സഊദി നിക്ഷേപകരും വ്യവസായികളും ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുന്നതും നിക്ഷേപ ചര്‍ച്ച നടത്തുന്നതും ആദ്യമായാണ്. ഇന്ത്യന്‍ കമ്പനികള്‍ക്ക് സഊദിയില്‍ ഒട്ടേറെ അവസരങ്ങള്‍ ഉണ്ടെന്നു മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ എഞ്ചിനീയര്‍ കാമില്‍ അല്‍ മുന്ജദ് പറഞ്ഞു. 35 ലേറെ സഊദി വ്യവസായികള്‍ ഉള്‍പ്പെട്ട സംഘമാണ് വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."