HOME
DETAILS
MAL
പൊതു സ്ഥലം കയ്യേറാനുള്ള രാജകുമാരന്റെ ശ്രമം രാജാവ് തടഞ്ഞു
backup
January 20 2017 | 05:01 AM
റിയാദ്: പൊതു സ്ഥലം കയ്യേറി സ്വന്തമാക്കുന്നതിനുള്ള രാജകുമാരന്റെ ശ്രമം സഊദി രാജാവ് സല്മാന് ഇബ്നു അബ്ദുല്‍ അസീസ് രാജാവ് ഇടപെട്ടു വിലക്കി. തായിഫില്‍ പൊതു സ്ഥലം കയ്യേറാനുള്ള ശ്രമമാണ് രാജകുമാരന്മാരില് ഒരാള്‍ നടത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ട സല്മാന് രാജാവ് സ്ഥലത്തിന് പ്രമാണം നല്‍കുന്നത് നിര്‍ത്തി വെക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. 37 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥലമാണ് ഇദ്ദേഹം സ്വന്തം പേരില്‍ ആക്കാന്‍ ശ്രമം നടത്തിയത്. അന്വേഷണത്തില്‍ ഈ ഭൂമി സര്‍ക്കാര്‍ അധീനതയില്‍ ഉള്ളതാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് രാജാവ് കര്‍ശന നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."