ഭക്ഷണം മോശമെന്ന് പരാതിപ്പെട്ട ജവാനെ സ്ഥലം മാറ്റി
ന്യൂഡല്‍ഹി: സൈന്യത്തിലെ ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട ബി.എസ്്.എഫ് ജവാനെ സ്ഥലം മാറ്റി. സോഷ്യല്‍ മീഡിയയിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ വീഡിയോയടക്കം പോസ്റ്റ് ചെയ്ത് പരാതിയുന്നയിച്ച തേജ് ബഹാദൂറിനെയാണ് അതിര്‍ത്തിയില്‍ നിന്നും സ്ഥലം മാറ്റിയത്. ഇദ്ദേഹത്തിന്റെ പോസ്റ്റ് ഏറെ വൈറലാവുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.
സംഭവം അന്വേഷിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസും കരസേന മേധാവിയും അറിയിച്ചിരുന്നു. എന്നാല്‍ മികച്ച ഭക്ഷണമാണ് നല്‍കുന്നതെന്നും സൈനികന് മദ്യപാനിയും മാനസിക വിഭ്രാന്തിയുള്ളയാളാണെന്നും പറഞ്ഞ് സൈന്യം വാര്‍ത്ത നിഷേധിച്ചിരുന്നു. സൈനികര്‍ ഇത്തരം പരാതികള്‍ സോഷ്യല്‍ മീഡിയയിലൂടെയല്ല,പരാതിപ്പെട്ടിയിലൂടെയാണ് അറിയിക്കേണ്ടതെന്നും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും സൈനിക മേധാവി ബിപിന്‍ റാവത്തും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."