ലിബിയയില്‍ യു.എസ് വ്യോമാക്രമണം; 80 ലേറെ ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടു
ട്രിപ്പോളി: ലിബിയയില്‍ ഐ.എസ് ക്യാംപുകള്‍ക്കു നേരെ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ 80ലേറെ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലിബിയയിലെ സിര്‍ത്ത് പ്രവിശ്യയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. വ്യോമാക്രമണം അവസാനിപ്പിച്ചെന്ന് യു.എസ് പ്രഖ്യാപിച്ച് ഒരു മാസം തികയും മുമ്പാണിത്. ക്യാംപുകള്‍ക്കു നേരെ നൂറോളം ബോംബുകള്‍ വര്‍ഷിച്ചതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് അറിയിച്ചു.
യു.എന്‍ പിന്തുണയ്ക്കുന്ന ഐക്യസര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് യു.എസ് ലിബിയയില്‍ ആക്രമണം ആരംഭിച്ചത്. സൈന്യത്തിനെതിരായി സിര്ത്തയിലും സമീപപ്രദേശങ്ങളിലും കുഴിബോംബ് അക്രമണം രൂക്ഷമായതോടെ ലിബിയ യു.എസ് സൈനിക സഹായമഭ്യര്‍ഥിക്കുകയായിരുന്നു. എന്നാല്‍ സിര്‍ത്ത് പ്രവിശ്യയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."