ദേശം കടന്നുവന്നു; ഉറുദു കവിതയുടെ മഹത്വം ചൊല്ലി റിസ്‌വാന്‍ ഒന്നാമത്
കണ്ണൂര്‍: ഉറുദു കവിത മനം നിറഞ്ഞ് പാടിയപ്പോള്‍ റിസ്‌വാന്‍ കീഴടക്കിയത് ആസ്വാദക മനസുകളെ. പിറന്നമണ്ണില്‍ നിന്നകലെ ഉറുദു കവിതയുടെ മഹത്വം വാക്കുകളില്‍ ചാലിച്ച് റിസ്‌വാന്‍ പാടി തീര്‍ന്നപ്പോള്‍ സ്വന്തമാക്കിയത് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും.
കോഴിക്കോട് മണാശ്ശേരി എം.കെ.എം.എം.ഒ എച്ച്.എസ്.എസില്‍ നിന്നെത്തിയ ബീഹാര്‍ ഭഗല്‍പ്പൂര്‍ സ്വദേശി മുഹമ്മദ് റിസ്‌വാനാണ് ഉറുദു പ്രസംഗം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാമനായത്. മുക്കത്തെ ഒരു യത്തീംഖാനയില്‍ താമസിച്ചാണ് റിസ്‌വാന്‍ പഠിക്കുന്നത്.
കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്തും കോഴിക്കോടും നടന്ന സംസ്ഥാന കലോത്സവങ്ങളില്‍ ഉറുദു പ്രസംഗത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും നേടാനും റിസ്‌വാന് കഴിഞ്ഞിട്ടുണ്ട്. പാലക്കാട് നടന്ന കലോത്സവത്തിലാണ് ആദ്യമായി സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. അന്ന് എ ഗ്രേഡ് ലഭിച്ചിരുന്നു.
ഉറുദു കവിതയുടെ മഹത്വത്തെ കുറിച്ചാണ് റിസ്‌വാന്‍ വാക്കുകളിലൂടെ സദസ്യര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചത്. ഭഗല്‍പ്പൂരിലെ കൂലിത്തൊഴിലാളിയായ മുഹമ്മദ് റഹാന്‍-വി.വി റോണക്ക് ദമ്പതികളുടെ മകനാണ്. 13ാം വയസിലാണ് യത്തീംഖാനയിലെത്തിയത്. പഠനത്തിലും മികച്ച നിലവാരമാണ് റിസ്‌വാന്‍ പുലര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."