കോഴിക്കോടിന്റെ രുചിപ്പെരുമകളുമായി ബഹ്‌റൈനില്‍ കോഴിക്കോട് സ്റ്റാര്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കുന്നു
മനാമ: കോഴിക്കോടിന്റെ തനതു രുചിപ്പെരുമയുമായി ബഹ്‌റൈനില്‍ കോഴിക്കോട് സ്റ്റാര്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ദുബൈയില്‍ പ്രവര്‍ത്തിച്ചുവരുന്ന കോഴിക്കോട് സ്റ്റാര്‍ റസ്‌റ്റോറന്റിന്റെ ഗള്‍ഫിലെ മൂന്നാമത്തെ വിപുലമായ ഒട്ട്‌ലെറ്റാണാണ് ഇന്നു തുറക്കുന്നത്. മനാമ ഗോള്‍ഡ്‌സിറ്റിക്കു സമീപം ഉച്ചക്ക് ഒരുമണിക്കാണ് ഉദ്ഘാടനമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോടിന്റെ നാടന്‍ വിഭവങ്ങളായ കണ്ണച്ചിപ്പത്തിരി, ഉമ്മിച്ചിപ്പത്തിരി, നൈസ് പത്തിരി, കോഴി നിറച്ചത്, ബീഫ് ഉലത്തിയത്, മത്തി ഉണക്ക നെല്ലിക്കയിട്ടു വറ്റിച്ചത്, കോഴിക്കോടന്‍ ദം ബിരിയാണി കൂടാതെ ഞണ്ട്, ചെമ്മീന്‍, കൂന്തല്‍ വിഭവങ്ങള്‍ എന്നിവയായിരിക്കും ഇവിടുത്തെ പ്രത്യേകതയെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.
കൂടാതെ സമാവറില്‍ തയ്യാറാക്കുന്ന ചായക്കുവേണ്ടിയുള്ള പ്രത്യേക കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫ്രോസണ്‍ ഉല്‍പ്പന്നങ്ങളൊന്നും ഇവിടെ ഉപയോഗിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. കേരളീയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രാതലും ഉച്ചക്ക് നാക്കിലയില്‍ ഊണും ഇവിടെത്തെ പ്രത്യേകതയായിരിക്കും. ഗുണമേന്‍മയുള്ള മസാലയും പ്രഫഷണല്‍ സര്‍വീസും ഉറപ്പാക്കിക്കൊണ്ടാണു പുതിയ റസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
റസ്റ്റോറന്റില്‍ ഡൈന്‍ സര്‍വീസിനൊപ്പം ബാങ്ക്വറ്റ് ഹാള്‍, സൗജന്യ ഹോം ഡലിവറി, ഔട്ട്‌ഡോര്‍ കാറ്ററിങ്ങ് എന്നീ സേവനങ്ങളും ഉണ്ടാവും.
വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് റസ്‌റ്റോറന്റിന്റെ ദുബൈ സംരംഭകരായ ആഷിഖ്, ഷരീഫ, സഹീദ് ബഹ്‌റൈന്‍ സ്‌പോണ്‍സേഴ്‌സ് ആയ അഷ്‌റഫ് മായഞ്ചേരി, അലി തറാടത്ത്, അസിസ്, മുഹമ്മദ് രാഖി എ്ന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."