രവീശ തന്ത്രിക്ക് ഇനി നിയമപോരാട്ടം
മംഗളൂരു: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ട രവീശ തന്ത്രി കുണ്ടാറിന് കര്‍ണാടക ദേവസ്വം വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് രാഷ്ട്രിയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും അതിനാല്‍ തന്ത്രി സ്ഥാനത്ത്്തുടരുന്നത് ഉചിതവുമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കര്‍ണാടക പുത്തൂരിലെ മഹാലിങ്കേശ്വര ക്ഷേത്രത്തിലെ മുഖ്യതന്ത്രിയാണ് രവീശ. ഈ ക്ഷേത്രത്തില്‍ നിന്നാണ് തന്ത്രിക്ക്കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്.
ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ ഭക്തര്‍ക്ക്്ഉപദേശവും വഴികാട്ടിയുമാകേണ്ടയാള്‍ രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്നത് ക്ഷേത്രാചാരങ്ങള്‍ക്കെതിരാണ്. ക്ഷേത്രങ്ങളില്‍ ആചാരം ചെയ്യുന്നവര്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുതിരുന്നത് ചട്ടലംഘനമാണെന്നും ഇതിന് മറുപടി പത്തുദിവസത്തിനകം അറിയിക്കണമെന്നും അല്ലെങ്കില്‍ തന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്യുമെന്നും നോട്ടിസില്‍ പറയുന്നു.
രവീശ തന്ത്രി പരമ്പരാഗതമായി തന്ത്രി കുടുംബത്തില്‍ പെട്ട ആളല്ല. ക്ഷേത്രആഘോഷങ്ങള്‍ക്കും മറ്റും വേണ്ട മാര്‍ഗനിര്‍ദേശം മാത്രമാണ് നല്‍കി വന്നിരുന്നത്. ക്ഷേത്രത്തില്‍ കമ്മിഞ്ചേ നാഗേഷ് തന്ത്രിയാണ് ഈ ഉത്തരവാദിത്തങ്ങള്‍ നടത്തി വരുന്നത്. തന്ത്രിയുടെ മറുപടിക്ക്‌ശേഷം പ്രതികരണം അറിയിക്കാനാണ് ദേവസ്വ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഒരഭിഭാഷകന്‍ മുഖേന മറുപടി നല്‍കാനാണ് തന്ത്രിയുടെ തീരുമാനം. താന്‍ ക്ഷേത്രത്തിലെ സ്ഥിരം ജീവനക്കാരനല്ലെന്ന് തന്ത്രി ദേവസ്വത്തെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."