മനുഷ്യജാലികയുടെ സന്ദേശം വിളിച്ചോതി എസ്.കെ.എസ്.എസ്.എഫ് സൗഹൃദ വലയം
കാസര്‍കോട്: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി 26 നു നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചാരണത്തിന്റെ ഭാഗമായി കാസര്‍കോട് മേഖല കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ സൗഹൃദവലയം തീര്‍ത്തു.
മതസഹിഷ്ണുതയാണ് എസ്.കെ.എസ്.എസ്.എഫ് നല്കുന്ന സന്ദേശമെന്ന് സൗഹൃദ വലയം വിളിച്ചോതി. പരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഹാരിസ് ബി.എം ബെദിര അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ് കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, മേഖലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, സി.പി.എം കാസര്‍കോട് ഏരിയ സെക്രട്ടറി ഹനീഫ നായിമാര്‍ മൂല, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നജീബ് മാസ്റ്റര്‍ കുന്നില്‍ സംസാരിച്ചു.
എം.എ ഖലീല്‍ മുട്ടത്തൊടി, സലാം ഫൈസി പേരാല്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, ഹമീദ് ചേരങ്കൈ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ലത്തീഫ്കൊല്ലമ്പാടി, ഹനീഫ് മൗലവി ഉളിയത്തടുക്ക, ശിഹാബ് അണങ്കൂര്‍, സുഹൈല്‍ ഫൈസി കമ്പാര്‍ സലാം പള്ളങ്കോട്, ഇ.കെ സിദ്ധീഖ്, പി.എ ജലീല്‍ ഹിദായത്ത് നഗര്‍, ശബീര്‍ തളങ്കര, സാലിം ബെദിര സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."