HOME
DETAILS
MAL
ഇവരുടെ ഫ്രെയിമില്‍ ജൈവ പച്ചക്കറിയും തെളിയും
backup
January 20 2017 | 22:01 PM
നീലേശ്വരം: ജൈവപച്ചക്കറി കൃഷി ഫ്രെയിമിലൊതുക്കി ഒരുകൂട്ടം ഫോട്ടോഗ്രാഫര്‍മാര്‍. കെ.പി.വി.യു നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണു ഫോട്ടോഗ്രാഫര്‍മാര്‍ കൃഷിരംഗത്തിറങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ 'ഹരിതകേരളം' പദ്ധതിയുമായി കൈകോര്‍ത്താണു ഇവര്‍ ഈ രംഗത്തിറങ്ങിയത്.
മെയിന്‍ ബസാറില്‍ അര ഏക്കറോളം വരുന്ന തരിശുനിലമാണു ഇവര്‍ കൃഷിചെയ്യാനായി തെരഞ്ഞെടുത്തത്. സ്ഥലമുടമ ഡോ.ഭട്ടിന്റെ സഹകരണവുമുണ്ട്. വിശ്രമവേള ആനന്ദകരമാക്കുന്നതോടൊപ്പം ജൈവകൃഷി പദ്ധതിക്കു പ്രോത്സാഹനമേകുകയുമാണു ലക്ഷ്യം. കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ആര് വീണാറാണി ഉദ്ഘാടനം ചെയ്തു. മധുസൂതനന് അധ്യക്ഷനായി. കൃഷി ഓഫിസര്‍ എ.വി രേഷ്മ, കൗണ്‍സലര്‍ പി കുഞ്ഞികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."