പിണറായി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ അന്നം മുട്ടിച്ചു: ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ എല്ലാം ശരിയാക്കി തുടങ്ങിയിരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഐക്യകേരളം വന്നതു മുതല്‍ സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം വഴി കേരളത്തിലെ ജനങ്ങള്‍ക്ക് അരി സുലഭമായി കിട്ടിയിരൂന്നു. ഇന്ന് പിണറായി സര്‍ക്കാര്‍ പാവപ്പെട്ട കേരളജനതയുടെ അന്നം മുട്ടിച്ച് കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ജനുവരിയിലെ റേഷന്‍ ഫെബ്രുവരി 15ഓടെ വിതരണം ചെയ്യും എന്നാണ് പറയുന്നത്. അതുപോലെ തന്നെ യു.ഡി.എഫ് നടപ്പാക്കിയ ക്ഷേമപെന്‍ഷന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ യു.ഡി.എഫ് മേഖലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എം ഹസന്‍ നയിക്കുന്ന യു.ഡി.എഫ് വടക്കന്‍ മേഖലാജാഥ ഫെബ്രുവരി 13ന് കാസര്‍കോട് നിന്നു പുറപ്പെടും. യോഗത്തില്‍ എം.എം ഹസ്സന്‍ അധ്യക്ഷനായി. എ.ഡി മുസ്തഫ, കെ.സി ജോസഫ് എന്‍.എല്‍.എ, കെ. പി മോഹനന്‍, അബ്ദുല്‍ ഖാദര്‍ മൗലവി, സതീശന്‍ പാച്ചേനി, കുഞ്ഞ് മുഹമ്മദ്. പി. വത്സന്‍ അത്തിക്കല്‍, ഇല്ലിക്കല്‍ അഗസ്തി, സി.എ അജീര്‍, കെ സുരേന്ദ്രന്‍, വി.എ നാരായണന്‍, സുമാബാലകൃഷ്ണന്‍, സജീവ് ജോസഫ്, ഹക്കീം കുന്നേല്‍, ഗംഗാധരന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."