ജൈവോത്സവത്തിന് വര്‍ണാഭമായ തുടക്കം
നീലേശ്വരം: ജൈവകാര്‍ഷിക സംസ്‌കൃതിയുടെ സംരക്ഷണത്തിനും, പ്രോത്സാഹനത്തിനും, ആഴ്ച ചന്തയുടെ പുനരുജ്ജീവനത്തിനുമായി നീലേശ്വരം നഗരസഭ സംഘടിപ്പിക്കുന്ന ജൈവോത്സവത്തിന് വര്‍ണാഭമായ തുടക്കം.
ജൈവോദ്യാന പരിസരത്ത് നടക്കുന്ന, ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ജൈവോത്സവം പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
പ്രദര്‍ശന ഉദ്ഘാടനം നബാര്‍ഡ് എ.ജി.എം ജ്യോതിസ് ജഗനാഥും, ആദ്യ വില്‍പന കാര്‍ഷിക കോളജ് മിഷന്‍ ഡീന്‍ ജയപ്രകാശ് നായകും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ജൈവസന്ദേശം നല്‍കി.
സെക്രട്ടറി എന്‍.കെ ഹരീഷ് പദ്ധതി വിശദീകരണം നടത്തി. ഉപാധ്യക്ഷ വി.ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, പി.പി മുഹമ്മദ്‌റാഫി, പി.രാധ, പി.എം സന്ധ്യ, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി.ഭാര്‍ഗവി, എം.സാജിത, സി.മാധവി, വിവിധ കക്ഷി നേതാക്കളായ കെ.വി ദാമോദരന്‍, കെ.ബാലകൃഷ്ണന്‍, സുധാകരന്‍ കൊട്ടറ, എം.അസിനാര്‍, എന്‍.പി മുഹമ്മദ്കുഞ്ഞി, ടി.രാധാകൃഷ്ണന്‍, റസാഖ് പുഴക്കര, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പ്രസ്‌ഫോറം പ്രസിഡന്റ് പി.കെ ബാലകൃഷ്ണന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.വി രേണുക, കൃഷി ഓഫിസര്‍, പി.വി ആര്‍ജിത സംസാരിച്ചു.
ഉദ്ഘാടനത്തിനു മുന്നോടിയായി കരുവാച്ചേരി, കോണ്‍വെന്റ് ജംഗ്ഷന്‍, കണിച്ചിറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വാദ്യമേളങ്ങളോടുകൂടിയ ഘോഷയാത്രയും നടന്നു.
ഇന്നു മുതല്‍ ജൂണ്‍ ഒന്നുവരെ രാവിലെ പത്തുമുതല്‍ വൈകീട്ട് എട്ടുവരെ ജൈവോത്സവ നഗരി പ്രവര്‍ത്തിക്കും. 21 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ഔപചാരികമായ ഉദ്ഘാടനത്തിനു മുന്‍പുതന്നെ മൂന്നുലക്ഷം രൂപയുടെ കച്ചവടം ഉറപ്പിച്ചിരുന്നു.
100 രൂപയ്ക്ക് 130 രൂപയുടെ തവിടുകളയാത്ത ജൈവ അരിയും പച്ചക്കറികളും ലഭിക്കുന്ന 3000 കൂപ്പണുകളാണ് ഇതിനകം വിറ്റുപോയത്.
കൂപ്പണില്ലാതെ വരുന്നവര്‍ക്ക് സാധനം വാങ്ങാനും ജൈവസര്‍ട്ടിഫിക്കേഷനുള്ള ഉല്‍പന്നങ്ങള്‍ എത്തിച്ചാല്‍ തത്സമയം സംഭരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."