HOME
DETAILS
MAL
ബേക്കറികളിലെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമെന്ന്
backup
May 26 2016 | 19:05 PM
കാഞ്ഞങ്ങാട് : ജില്ലയിലെ ബേക്കറികളില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ബേക്കറി അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പരമാവധി 48 മണിക്കൂര്‍ വരെയാണ് ജില്ലയിലെ ബേക്കറികളില്‍ ഉല്പാദിപ്പിക്കുന്ന ബണ്‍,ബ്രഡ് എന്നിവയുടെ ആയുസ്.മൈദ,പഞ്ചസാര,ഈസ്റ്റ്,ഉപ്പ്,വനസ്പതി,വെള്ളം എന്നിവ മാത്രം ഉപയോഗിച്ചു കൊണ്ടാണ് ബേക്കറികളില്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്.
അതാത് ദിവസത്തെ ആവശ്യത്തിനു മാത്രമാണ് ഇവനിര്‍മ്മിക്കുന്നത്.ജിലയിലെ ബേക്കറികളില്‍ ഉണ്ടാക്കുന്ന മറ്റു വിഭവങ്ങളിലും ഹാനികരമായ വസ്തുക്കള്‍ കലര്‍ത്തുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു
വാര്‍ത്താ സമ്മേളനത്തില്‍ എ രാജീവന്,വിനോദ് സോമി,സി അംബുരാജ്,കെ ആര് ബല്‍രാജ്,കെ പ്രഭാകരന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."