വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകവലി ഉപയോഗം വര്‍ധിക്കുന്നു
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകയില ഉപയോഗം വര്‍ധിച്ചതായി കണ്ടെത്തല്‍. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററും കണ്ണൂര്‍ മെഡിക്കല്‍ കോളജും നടത്തിയ പഠനങ്ങളിലാണ് കുട്ടികള്‍ക്കിടയില്‍ പുകയില ഉപയോഗം വ്യാപകമായതായി കണ്ടെത്തിയത്.
70 ശതമാനം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും പതിനഞ്ചാം വയസില്‍ പുകയില ഉപയോഗം തുടങ്ങുന്നു.
സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപകമായ പുകയില വില്‍പ്പന നടക്കുന്നു.
15 -18 വയസിനിടയില്‍ പ്രായമുള്ള 19 ശതമാനം ആണ്‍കുട്ടികളില്‍ ഏതെങ്കിലുമൊരു രൂപത്തില്‍ പുകയില ഉപയോഗിക്കുന്നവരാണെന്നും 18.15 ശതമാനം പുകവലിക്കാരാണെന്നും കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുശ്രുത് എ നീലോപന്ത്, റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിലെ ഡോ. ഡി. ശില്‍പ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു.
ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായ 336 ആണ്‍കുട്ടികളിലും 439 പെണ്‍കുട്ടികളിലുമായി നടന്ന പഠനത്തില്‍ 41 ശതമാനം കുട്ടികള്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ സ്‌കൂള്‍ പരിസരത്തുനിന്നും 27 ശതമാനത്തിനു കൂട്ടുകാരില്‍ നിന്നുമാണ് ലഭിക്കുന്നത്.
പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ ഏറെ എളുപ്പമാണെന്നാണ് പഠനവിധേയരായ വിദ്യാര്‍ഥികളില്‍79 ശതമാനവും വ്യക്തമാക്കിയത്. റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യനും അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ആര്‍ ജയകൃഷ്ണനും തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലയിലെ സ്‌കൂളുകളില്‍ നടത്തിയ പഠനം വിരല്‍ചൂണ്ടുന്നതും സമാനമായ കാര്യങ്ങള്‍ തന്നെയാണ്.
പത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 1114 കുട്ടികളില്‍ നടത്തിയ പഠനത്തില്‍7.4 ശതമാനം കുട്ടികളും പഠനകാലയളവില്‍ അക്കാദമിക് വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും പുകയില ഉപയോഗിച്ചവരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."