യുവ എന്‍ജിനീയറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം: ഒരാള്‍ പിടിയില്‍
മുക്കം: കാരശ്ശേരി സ്വദേശിയായ യുവ എന്ിജിനീയറെ തട്ടികൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു.
അരീക്കോട് വെസ്റ്റ് പത്തനാപുരം വല്ലാഞ്ചിറ റഫീഖിനെയാണ് തിരുവമ്പാടി എസ്.ഐ. ശംഭുനാഥും സംഘവും ഇന്നലെ അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു. കഴിഞ്ഞ മൂന്നാം തിയതി കക്കാടംപൊയിലില്‍ വച്ച് കാരശ്ശേരി സ്വദേശിയായ സുഹൈലിനെ സഹകരാറുകാരനായ ഷമീലും സംഘവും തട്ടികൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.
പരുക്കേറ്റ സുഹൈല്‍ മാവൂര്‍ കല്പ്പള്ളിയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്. കരാര്‍ ജോലികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു.
സുഹൈലിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി പൊലിസ് കേസെടുത്തിരുന്നില്ലെന്നും പറയുന്നു.
തുടര്‍ന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതോടെയാണ് അന്വേഷണമാരംഭിച്ചത്. കേസില്‍ പ്രധാന പ്രതി ഷമില്‍ ഉള്‍പ്പെടെ പത്തോളം പേരെ ഇനിയും പിടികൂടാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."