നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത പ്രാരംഭപ്രവര്‍ത്തനത്തിനുള്ള രണ്ടുകോടി കൈമാറി
കല്‍പ്പറ്റ: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ പ്രാരംഭ പ്രവര്‍ത്തനത്തിനായി രണ്ടുകോടി രൂപ സര്‍ക്കാര്‍ ഡി.എം.ആര്.സിക്ക് കൈമാറി.
സര്‍വേ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച എട്ടുകോടി രൂപയില്‍ ആദ്യ ഗഡുവായി രണ്ടുകോടിരൂപയാണ് കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ ധനമന്ത്രലായം പുറത്തിറക്കി.
കഴിഞ്ഞ ഒന്‍പതിന് ഡി.എം.ആര്.സി ഉപദേഷ്ടാവ് ഇ ശ്രീധരന് പങ്കെടുത്ത ജനപ്രതിനിധികളുടെ യോഗം റെയില്‍പാതയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ നടപടി. പാതക്ക് ആകെ 5000 കോടി ചെലവ് വരുമെന്നാണ് പ്രതീക്ഷ. ഇതില്‍ 2500 കോടി റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് വഹിക്കും. ബാക്കി 2500 കോടി വായ്പയായി സമാഹരിക്കും. ഇതില്‍ സംസ്ഥാനം 1300 കോടി രൂപ നീക്കി വച്ചാല്‍ മതിയാകും. സംസ്ഥാനസര്‍ക്കാര്‍ വിഹിതമായി നല്‍കേണ്ട തുകയില്‍ നിന്നുമാണ് ആദ്യഗഡുവായി രണ്ടുകോടി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."