ജലഅതോറിറ്റിയുടെ കുടിവെള്ളം മറിച്ചുവില്‍ക്കുന്നത് അനേ്വഷിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ജലഅതോറിറ്റിയില്‍ നിന്നും തുച്ഛമായ വിലയ്ക്ക് കുടിവെള്ളം വാങ്ങി സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പത്തിരട്ടിയോളം വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതിനെ കുറിച്ച് അന്വേഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍, ജലഅതോറിറ്റി എം.ഡി, തിരുവനന്തപുരം ജില്ലാകലക്ടര്‍ എന്നിവര്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആക്റ്റിങ് ചെയര്‍ പേഴ്സണ്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
1000 ലിറ്റര്‍ കുടിവെള്ളത്തിന് ജലഅതോറിറ്റി ഈടാക്കുന്നത് 60 രൂപയാണ്. എന്നാല്‍ 5500 ലിറ്റര്‍ വെള്ളം 2,000 രൂപക്കാണ് സ്വകാര്യ വ്യക്തികള്‍ വിതരണംചെയ്യുന്നത്. 10,000 ലിറ്റര്‍ വെള്ളം 3,500 രൂപയ്ക്കാണ് വില്‍ക്കുന്നത്. വേനല്‍ക്കാലത്ത് ജനങ്ങള്‍ കുടിവെള്ളത്തിന് പരക്കം പായുമ്പോഴാണ് അധികൃതരുടെ മൗനാനുവാദത്തോടെ കുടിവെള്ള കച്ചവടം പൊടിപൊടിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. കുടിവെള്ളടാങ്കറില് തന്നെ കെട്ടിടനിര്‍മാണത്തിനുള്ള വെള്ളം കൊണ്ടുപോകാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."