കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ സി.പി.എം അടിയന്തര നടപടിയെടുക്കണം: സി.പി.ഐ
ഹൈദരാബാദ്: കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ സംഘട്ടനങ്ങളില്‍ രൂക്ഷമായ വിമര്‍ശനവുമായി സി.പി.ഐ. അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ സി.പി.എം അടിയന്തര നടപടിയെടുക്കണമെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി.
കഴിഞ്ഞ ബുധനാഴ്ച കണ്ണൂരിലെ ധര്‍മടത്ത് സി.പി.എം ആക്രമണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം ആശങ്കാജനകമാണെന്നും റെഡ്ഡി പറഞ്ഞു. ദേശീയ വാര്‍ത്താ ഏജന്‍സിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പി ഗീബല്‍സിയന്‍ തന്ത്രമാണ് പയറ്റുന്നത്. ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കു നേരെ ബി.ജെ.പി പലയിടത്തും നിരവധി അക്രമങ്ങള്‍ നടത്തുന്നുണ്ട്. ഇടതു പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിക്കുന്നത് വിരളമാണ്. എന്നാല്‍ ഇരുവിഭാഗത്തില്‍നിന്നും അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നതു യാഥാര്‍ഥ്യമാണെന്നും ഇത് ഗൗരവതരമായ വിഷയമാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
ശരിയായ ചര്‍ച്ചകളിലൂടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇല്ലാതാക്കാന്‍ ഗൗരവമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സി.പി.എം, ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തകരെ അക്രമങ്ങളില്‍നിന്നു തടയുകയും വേണം-റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."