അപവാദ പ്രചാരണം യുവതികളുടെ പരാതി അന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയവഴി അപവാദപ്രചാരണം നടത്തിയെന്ന മലയാളി യുവതികളുടെ പരാതി അന്വേഷിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം നിര്‍ദേശം നല്‍കി.
കൊല്ലം സ്വദേശിനി ഷിനുമെല്‍വിന്‍, പത്തംനംതിട്ട സ്വദേശിനി ഫിജോ ഹാരിസ്, എറണാകുളം സ്വദേശിനി ഇന്ദുജ, കോട്ടയം സ്വദേശിനി ശ്രീവിജി എന്നിവരുടെ പരാതിയിലാണു നടപടി.
പരാതിയില്‍ ഉചിതമായ നടപടിയെടുത്ത് അതു പരാതിക്കാരെ അറിയിക്കാന്‍ മന്ത്രാലയം കോട്ടയത്തെ സൈബര്‍സെല്ലിനാണ് നിര്‍ദേശം നല്‍കിയത്. ആദിവാസി ഊരുകളില്‍ സൗജന്യ വൈദ്യസേവനം അനുഷ്ഠിച്ച ഡോ. ഷാനവാസിന്റെ മരണത്തിനു പിന്നിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചാരണം നത്തിയതിനാണു തങ്ങള്‍ക്കെതിരേ വിദേശത്തുനിന്നടക്കം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ ചിലര്‍ അപവാദപ്രചാരണം നടത്തുന്നതെന്ന് ഇവര്‍ പരാതിയില്‍ ഉന്നയിച്ചിരുന്നു.
തങ്ങളുടെയും കുടുംബത്തിന്റെയും ഫോട്ടോകളും ഫോണ്‍നമ്പറുകളും ദുരുപയോഗം ചെയ്ത് അശ്ലീലവെബ്‌സൈറ്റുകളിലൂടെ പ്രചാരണംനടത്തുന്നവര്‍ക്കെതിരേ പലതവണയായി പരാതിനല്‍കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ലോക്കല്‍ പോലിസ് മുതല്‍ മുഖ്യമന്ത്രി തലംവരെ പരാതികള്‍ കേരളത്തില്‍ കൊടുത്തുവെങ്കിലും ഒരു പ്രതി മാത്രമാണ് ഇതുവരെ പിടിയിലായത്. പരാതികള്‍ പൊലിസിനു മുന്‍പാകെയുള്ളപ്പോഴും വധഭീഷണിയുമായി പ്രതികള്‍ വീണ്ടും അപവാദം പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലെത്തിയ യുവതികള്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു പുറമെ രാഷ്ട്രപതിയുടെ ഓഫിസ്, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."